തളിപ്പറമ്പ: പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതിയുടെ മുപ്പത്തിയെട്ടാം വാർഷിക ആഘോഷം സംഘടിപ്പിച്ചു . മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സാംസക്കാരിക സമ്മേളനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

കലാസമിതി പ്രസിഡണ്ട് കെ അനൂപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ഫ്ളവേഴ്സ് ടോപ്പ് സിംഗർ ജൂനിയർ ഫെയിം വൈഗ ഷാജി, ഗൗതം കൃഷ്ണ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ പ്രസംഗിച്ചു. നൃത്ത സന്ധ്യ, കുരുത്തോല പാട്ടുകൂട്ടം മുറിയാത്തോട് അവതരിപ്പിച്ച 'നാട്ടുപാട്ടരങ്ങ് ' എന്നിവ അരങ്ങേറി. കലാസമിതി സെക്രട്ടരി എം സുരേഷ് സ്വാഗതവും ട്രഷറർ എൻ കൃഷ്ണൻ നന്ദിയും പറഞ്ഞു.
Pattuvam Muriyathod Prabhat