തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ മുൻ എം എൽ എ :ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു .മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, ടി ലത (സി പി ഐ _ എം) സി നാരായണൻ (കോൺഗ്രസ് -ഐ), പി പി സുബൈർ ( മുസ്ലീം ലീഗ്), ടി വി ചന്ദ്രശേഖരൻ (ആർ ജെ ഡി ) എന്നിവർ പ്രസംഗിച്ചു.
പട്ടുവം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി വി ബാലകൃഷ്ണൻ പതിനാലാം പഞ്ചവത്സര പദ്ധതി വികസന കാഴ്ച്ചപ്പാട് അവതരിപ്പിച്ചു .
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത പദ്ധതി അവതരണം നടത്തി . നിർവ്വഹണ ഉദ്യോഗസ്ഥരായവെറ്ററിനറി സർജൻ ഡോ: പി ആർ ആര്യ, എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: രശ്മി മാത്യു, മെഡിക്കൽ ഓഫീസർ ആയുർവേദം ഡോ: സി ആർ അമ്പിളി ,കൃഷി ഓഫീസർ, രാഗിഷ രാമദാസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ പി മുഹമ്മദ് ബഷീർ, മത്സ്യ ഭവൻ ഓഫീസർ സി വി ആശ, അസിസ്റ്റൻറ് എഞ്ചിനീയർ അശ്വിനി ചെമ്മഞ്ചേരി , ഐ സി ഡി എസ് സൂപ്പർവൈസർ കെ പങ്കജാക്ഷി, ജി എച്ച് ഡബ്ള്യു എൽ പി സ്കുൾ ഹെഡ്മിസ്ട്രസ് എം പി ബിന്ദു എന്നിവർ പങ്കെടുത്തു .
ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ് സ്വാഗതവും അസി: സെക്രട്ടരി പി വി അനിൽകുമാർ നന്ദിയും പറഞ്ഞു .
Pattuvam Grama Panchayat Development Seminar