തളിപ്പറമ്പ:പട്ടുവം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജില്ലാ മിഷന്റെ സഹായത്തോടെ സ്ഥിരം വിപണന കേന്ദ്രം തുറന്നു.

കുടുംബശ്രീ അംഗങ്ങളുടെ സംരംഭങ്ങൾ വിപണിയിൽ എത്തിക്കുകയും അവർക്ക് വരുമാനം ഉണ്ടാക്കി കൊടുക്കുക, സംരംഭകർക്ക് സ്ഥിര വരുമാനം ഉണ്ടാക്കിക്കൊടുക്കുക എന്നി ലക്ഷ്യത്തോടെയാണ് വിപണ കേന്ദ്രം തുറന്നത്.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ലാടനം ചെയ്തു .സി ഡി എസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സന സംസാരിച്ചു. വിപണന കേന്ദ്രം കൺവീനർ രമ്യ സുരേഷ് സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു .
Pattuvam Gram Panchayat Kudumbashree