കരിമ്പം : സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സിലിബസിനപ്പുറമുള്ള പാഠങ്ങളാണ് നൽകുന്നതെന്ന് എം വിജിൻ എം എൽ എ.കരിമ്പം കേയീസാഹിബ് ട്രെയിനിംഗ് കോളേജ് യൂനിറ്റ് എൻ എസ് എസ് സഹവാസ ക്യാമ്പ് പട്ടുവം ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു.സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,കോളേജ് മാനേജർ എസ് മുഹമ്മദ്,എം സുനിത,കെ അബ്ദുൽ റഹ്‌മാൻ, ടി പി ഖാസിം,സുരാജ് നടുക്കണ്ടി, തുടങ്ങിയവർ സംസാരിച്ചു.ക്യാമ്പ് 26 - ന് സമാപിക്കും.
M Vigin MLA