തളിപ്പറമ്പ:പട്ടുവം പഞ്ചായത്തിലെ കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം ,പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി ,ഗോവർദ്ധിനി 2024-25 എന്നിവയുടെ പഞ്ചായത്ത്തല പരിപാടി സംഘടിപ്പിച്ചു.
കാവുങ്കൽ ക്ഷീരോല്പാദക സഹകരണസംഘത്തിൽ വെച്ച് നടന്ന ചടങ്ങ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതിഉദ്ഘാടനം ചെയ്തു .സംഘം പ്രസിഡണ്ട് കളരിക്കൽ കമലാക്ഷി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർടി വി സിന്ധു, സംഘം സെക്രട്ടരിഎം വി ബാലൻ എന്നിവർ സംസാരിച്ചു.
എസ് എൽ ബി പി തളിപ്പറമ്പ് വെറ്ററിനറി സർജൻ ഡോ: രേഷ്മ ദാമോദരൻ പദ്ധതി വിശദീകരിച്ചു .മുറിയാത്തോട് വെറ്ററിനറി സർജൻഡോ: പി ആർ ആര്യ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു .
pattuvam panchayath