ആന്തൂർ നഗരസഭാ കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണസമൃദ്ധി കർഷക ചന്ത ധർമ്മശാലയിൽ ആരംഭിച്ചു. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ഉറപ്പു വരുത്തി സംഭരിച്ച ഉൽപ്പന്നങ്ങൾ 30 ശതമാനം വരെ സബ്സിഡിയിൽ വിൽപ്പന നടത്തുന്നു . ആന്തൂർ നഗരസഭാ തല ഉൽഘാടനം ചെയർമാൻ ശ്രീ.പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ എം. ആമിന ടീച്ചർ , പി.കെ. മുഹമ്മദ് കുഞ്ഞി , ഓമനാ മുരളീധരൻ, മുൻസിപ്പൽ സെക്രട്ടറി പി.എൻ. അനീഷ് , കൗൺസിലർ മാരായ ടി.കെ.വി നാരായണൻ, എം.വി. നളിനി, സി.ബാലകൃഷ്ണൻ, ജയശ്രീ, മോറാഴ കല്ല്യാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.വി. ജനാർദ്ദനൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ വിജയകുമാരി കെ.സി. നന്ദി പറഞ്ഞു.
Farmers Market was started