ധർമ്മശാല: ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതിയുടെയും കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ " ഓണശ്രീ 2024" തളിപ്പറമ്പ് എം എൽ എ എം.വി. ഗോവിന്ദൻ മാസ്റ്റർ ധർമ്മശാല ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന വൈസ് ചെയർ പേർസൺ വി. സതീദേവി സി.സി. എസ് ചെയർപേർസൺ കെ.പി.ശ്യാമളക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
ഓണശ്രീ ലോഗോ വിഭാവനം ചെയ്ത ജ്യോതിഷ് കുമാർ പൊടിക്കുണ്ടി നുള്ള സമ്മാനദാനം കുടുംബ ശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജയൻ എം.വി നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.വി. പ്രേമരാജൻ മാസ്റ്റർ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, വാർഡ് കൗൺസിലർ മാരായ കെ.പ്രകാശൻ, ടി.കെ. വി. നാരായണൻ മുൻ ചെയർ പേർസൺ പി.കെ. ശ്യാമള ടീച്ചർ, ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൾ ഡോ. പി. ജയപ്രകാശ്, എം.വി.ആർ ആയുർവ്വേദ മെഡിക്കൽ കോളേജ് എം.ഡി പ്രൊഫ. ഇ. കുഞ്ഞിരാമൻ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ.സന്തോഷ് സി.പി.എം.) , ടി. നാരായണൻ സ്രി. പി.ഐ) എ.എൻ ആന്തൂരാൻ ( കോൺഗ്രസ് ഐ), സമദ് കടമ്പേരി ( മുസ്ലീം ലീഗ്) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി പി. എൻ അനീഷ് സ്വാഗതവും സി.ഡി.എസ് ചെയർപേർസൺ കെ.പി. ശ്വാമള നന്ദിയും രേഖപ്പെടുത്തി.
നാല്പതിൽപ്പരം സ്റ്റാളുകളിലായി കൈത്തറി, പ്രകൃതി ജീവന ഉൽപ്പന്നങ്ങൾ, കുത്താമ്പുള്ളി സെറ്റ് സാരികൾ, മുണ്ടുകൾ, കണ്ണൂർ മിൽമ ഉൽപ്പന്നങ്ങൾ, കാർഷികോപകരണങ്ങൾ, റെയിഡ് കോ ഉൽപ്പന്നങ്ങൾ , റെഡിമെയ്ഡ് വസ്ത്രങ്ങൾ, പഴം പച്ചക്കറികൾ, നമസ്കാരക്കുപ്പായം, തേൻ, ഹരിത കർമ്മസേന ഉണ്ടാക്കിയ ജൈവ വളം, ഇനോക്കുലം , സ്റ്റീൽ പാത്രങ്ങൾ, ഫാൻസി ആഭരണങ്ങൾ, പരമ്പരാഗത ഉപകരണങ്ങൾ, ബേക്കറി ഭക്ഷ്യ ഉൽപ്പന്നങ്ങൾ, തുടങ്ങിയ സാധനങ്ങൾ മിതമായ നിരക്കിൽ വില്ക്കപ്പെടുന്നു. കൂടാതെ ഓണമേളയോടനുബന്ധിച്ച് സ്വാദിഷ്ടവും വൈവിദ്ധ്യവുമായ ഭക്ഷണങ്ങളോടുകൂടിയ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.
onasree