പറശ്ശിനിക്കടവ് : കണ്ണീരുണങ്ങാത്ത വയനാട്ടിൻ്റെ മണ്ണിൽ നിന്നും ചുരമിറങ്ങി കണ്ണൂരിലെത്തിയ വിദ്യാർത്ഥികൾക്ക് ചായയും പലഹാരങ്ങളും നൽകി സ്വീകരണം ഒരുക്കി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. വയനാട് ജില്ലാ എം.എസ് എഫ്. കമ്മറ്റിയുടെയും ഹരിതയുടെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് വെള്ളാർമല ഹയർ സെക്കണ്ടറി സ്കൂളിലെ 89 വിദ്യാർത്ഥികളുമായി മാനസികോല്ലാസത്തിനായി കണ്ണൂരിലെ പറശ്ശിനിക്കടവ് വിസ്മയ പാർക്കിലെത്തിയത്.
ഒടുവിൽ പറശ്ശിനിക്കടവ് സ്നേക്പാർക്കും സന്ദർശിച്ചു. എം.എസ്.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മേപ്പാടി, ഫസൽ കമ്പളക്കാട്, മുബഷിർ നെടുങ്കരണ, സ്കൂൾ പി.ടി.എ എക്സിക്യുട്ടീവ് അംഗം ജാഫർ മേപ്പാടി തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.
യാത്രാ സംഘത്തെ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, എം.എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, ആന്തൂർ മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ ബക്കളം, ജനറൽ സെക്രട്ടറി കബീർ ബക്കളം, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സവാദ് വാരം കടവ്, മുനീബ് പാറാൽ, കെ.സി മുഹമ്മദ് കുഞ്ഞി, ടി.പി നിയാസ് കമ്പിൽ, വി.ടി മുസ്തഫ ആദം, ആബിദ് കടമ്പേരി സ്വീകരിച്ചു.
The youth league welcomed the students