---
title: "ഇതര സംസ്ഥാന തൊഴിലാളികൾക്ക് സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആന്തൂർ നഗരസഭ ചങ്ങാതി മികവുത്സവം നടത്തി"
english_title: "literacy program for non-state workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231093/literacy-program-for-non-state-workers"
published_at: "2024-08-25T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb3468d0e80_news-card.jpg"
keywords: []
---

# ഇതര സംസ്ഥാന തൊഴിലാളികൾക്ക് സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആന്തൂർ നഗരസഭ ചങ്ങാതി മികവുത്സവം നടത്തി

> **Lead Summary:** **ധർമ്മശാല: **ജില്ലാ സാക്ഷരതാ മിഷനും ആന്തൂർ നഗരസഭയും സംയുക്താഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സാക്ഷരതാ പദ്ധതിയുടെ ഭാഗമായി വ്യവസായപ്ലോട്ടിലെ 212 അതിഥി തൊഴിലാളികൾക്ക് മലയാളം പരീക്ഷ നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി മുകുന്ദൻ പരിപാടി ഉൽഘാടനം ചെയ്തു.

## Article Content

**ധർമ്മശാല: **ജില്ലാ സാക്ഷരതാ മിഷനും ആന്തൂർ നഗരസഭയും സംയുക്താഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സാക്ഷരതാ പദ്ധതിയുടെ ഭാഗമായി വ്യവസായപ്ലോട്ടിലെ 212 അതിഥി തൊഴിലാളികൾക്ക് മലയാളം പരീക്ഷ നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി മുകുന്ദൻ പരിപാടി ഉൽഘാടനം ചെയ്തു.

വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ വി പ്രേമരാജൻ, സെക്രട്ടറി പി എൻ അനീഷ്, ആന്തൂർ ഐ ഡി പി അസോസിയേഷൻ പ്രസിഡണ്ട് , സെകട്ടറി, സാക്ഷരതാ പ്രേരക്മാർ എന്നിവർ പങ്കെടുത്തു. വി പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231093/literacy-program-for-non-state-workers)