നാഷനൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ നിർദ്ദേശാനുസരണം ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഐ ഇ സി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കെ എസ് ആർ ടി സി ബസ് വഴിയുള്ള വാൻ ക്യാംമ്പയിൻ ബോധവൽക്കരണ പരിപാടി ആന്തൂർ നഗരസഭാ ആസ്ഥാനത്ത് നടന്നു.
കണ്ണൂർ ജില്ലയിൽ കുത്തുപറമ്പ്, മട്ടന്നുർ, ചാലോട്, ചക്കരക്കൽ, തലശ്ശേരി, കണ്ണൂർ, ആന്തൂർ, പഴയങ്ങാടി, പിലാത്തറ, പയ്യന്നൂർ എന്നിവിടങ്ങളിലാണ് വാൻ ക്യാംമ്പയിൽ നടന്നത്. നാളെ കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാംമ്പയിൻ നടക്കും. ധർമ്മശാലയിൽ നടന്ന ക്യാംമ്പയിൻ നഗരസഭ വൈസ് ചെയർ പേർസൺ വി. സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.
സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ. മുഹമ്മത് കുഞ്ഞി, ഓമന മുരളിധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാരായ സി.ബാലകൃഷ്ണൻ, കെ.പ്രകാശൻ,ടി. കെ.വി. നാരായണൻ, ഡോ. ജാസിം തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രൊജക്ട് മാനേജർ സി.എ. നമിത സ്വാഗതവും എം.ഇ.എ. റുബീന സി നന്ദിയും രേഖപ്പെടുത്തി. ക്യാംമ്പെയിന്റെ ഭാഗമായി പൊതുജനങ്ങളുടെ എച് ഐ വി എയ്ഡ്സ് രക്ത പരിശോധനയും നടന്നു.
Van Campaign awareness program