---
title: "ആന്തൂർ നഗരസഭ കർഷകദിനാഘോഷവും ജലബജറ്റ് പ്രകാശനവും സംഘടിപ്പിച്ചു"
english_title: "Antur Municipal Corporation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228970/antur-municipal-corporation"
published_at: "2024-08-17T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c05e4d0f855_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ കർഷകദിനാഘോഷവും ജലബജറ്റ് പ്രകാശനവും സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല: **ആന്തൂർ നഗരസഭ കർഷകദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ധർമ്മശാല കെൽകോ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ വൈസ് ചെയർപേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്തു. പരിപാടികൾക്ക് കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില വീട് സ്വാഗതമാശംസിച്ചു.

## Article Content

**ധർമ്മശാല: **ആന്തൂർ നഗരസഭ കർഷകദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ധർമ്മശാല കെൽകോ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ വൈസ് ചെയർപേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്തു. പരിപാടികൾക്ക് കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില വീട് സ്വാഗതമാശംസിച്ചു.

ജലബജറ്റ് പ്രിൻസിപ്പൾ കൃഷി ഓഫീസർ എം എൻ പ്രദീപൻ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ രാജ് രാജേന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ നഗരസഭയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കർഷകരെ ആദരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ വി പ്രേമരാജൻ, എം ആമിന ടീച്ചർ, പി കെ മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ പി ഉണ്ണികൃഷ്ണൻ വാർഡ് കൌൺസിലർമാരായ ടി കെ വി നാരായണൻ, പി കെ മുജീബ് റഹിമാൻ,എം പി നളിനി, സെക്രട്ടറി പി എൻ അനീഷ്, മോറാഴ കല്ല്യാശ്ശേരി സഹകരണ ബേങ്ക് പ്രസിഡണ്ട് എം വി ജനാർദ്ദനൻ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228970/antur-municipal-corporation)