---
title: "ആന്തൂർ മുനിസിപ്പാലിറ്റി സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Anthur Municipality organized the Independence Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228407/anthur-municipality-organized-the-independence-day-celebration"
published_at: "2024-08-15T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bda9df51952_news-card.jpg"
keywords: []
---

# ആന്തൂർ മുനിസിപ്പാലിറ്റി സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല:** ആന്തൂർ മുനിസിപ്പാലിറ്റി സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. വൈസ് തെയർ പേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽചെയർമാൻ പി മുകുന്ദൻ പതാക ഉയർത്തി. സെക്രട്ടറി പി എൻ അനീഷ് സ്വാഗതമാശംസിച്ചു. ചടങ്ങിൽ സ്വാതന്ത്ര സമര സേനാനിയും ദീർഘകാലം ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി പി അച്യുതൻ മാസ്റ്ററുടെ ഭാര്യ കൌസല്യ, സ്വാതന്ത്ര്യ സമര സേനാനി കെ വി മൂസാൻ കുട്ടി മാസ്റ്ററുടെ ഭാര്യ ഖദീജ എന്നിവരെ ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.

## Article Content

**ധർമ്മശാല:** ആന്തൂർ മുനിസിപ്പാലിറ്റി സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. വൈസ് തെയർ പേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽചെയർമാൻ പി മുകുന്ദൻ പതാക ഉയർത്തി. സെക്രട്ടറി പി എൻ അനീഷ് സ്വാഗതമാശംസിച്ചു. ചടങ്ങിൽ സ്വാതന്ത്ര സമര സേനാനിയും ദീർഘകാലം ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി പി അച്യുതൻ മാസ്റ്ററുടെ ഭാര്യ കൌസല്യ, സ്വാതന്ത്ര്യ സമര സേനാനി കെ വി മൂസാൻ കുട്ടി മാസ്റ്ററുടെ ഭാര്യ ഖദീജ എന്നിവരെ ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.

തുടർന്ന് ചെയർമാൻ സ്വാതന്ത്ര ദിന സന്ദേശം നൽകുകയും ചെയർമാന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനം നടത്തുകയും ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ വി പ്രേമരാജൻ, എം ആമിന ടീച്ചർ, പി കെ മുഹമ്മത് കുഞ്ഞി, ഓമന മുരളീധരൻ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, വാർഡ് കൌൺസിലർ മാർ, നഗര സഭാ ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന, കണ്ടിജന്റ് ജീവനക്കാർ, സിഡിഎസ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മധുരപലഹാര വിതരണവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228407/anthur-municipality-organized-the-independence-day-celebration)