പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ നിറപുത്തരി ആഘോഷിച്ചു

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ നിറപുത്തരി ആഘോഷിച്ചു
Aug 7, 2024 12:48 PM | By Sufaija PP

പറശ്ശിനി: ആചാരാനുഷ്ഠാനങ്ങളോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ നിറപുത്തരി ആഘോഷിച്ചു. നിറകതിർ കുലകളുമായി പാരമ്പര്യ അവകാശി മുതുകുടയിലെ നിരിച്ചൽ ഗോവിന്ദൻ കതിർകുലകൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. തുടർന്ന് ക്ഷേത്രം മടയൻ ശുദ്ധി കർമങ്ങൾക്ക് ശേഷം കതിർക്കുലകൾ ഏറ്റുവാങ്ങി.

മടപ്പുരയിലെ മുതിർന്ന അവകാശിയായ സ്ത്രീയുടെ നേതൃത്വത്തിൽ കുലകൾ അരിയെറിഞ്ഞ് ഏറ്റുവാങ്ങി കോവിലിന് മുന്നിലെത്തിച്ച്‌ നടയിൽ പയംകുറ്റിവച്ചു. ശേഷം മടയൻ പി എം സതീശന്റെ നേതൃത്വത്തിൽ കതിർക്കുലകൾ കോവിലിൽ കയറ്റി ചടങ്ങുകൾ പൂർത്തിയാക്കി. മടപ്പുര കുടുംബാംഗങ്ങൾക്കും മടപ്പുരയിൽ എത്തിച്ചേർന്ന ഭക്ത ജനങ്ങൾക്കും കതിർ കുലകൾ നൽകി. കർക്കടകത്തിൽ മടപ്പുരയിലെ പ്രധാന ചടങ്ങായി ഓഗസ്റ്റ് 8ന് സുബ്രഹ്മണ്യ പൂജ ഉണ്ടായിരിക്കും. ഒൻപതിന് രാവിലെ ഗണപതി ഹോമവും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ തിരുവപ്പനയും സന്ധ്യക്ക്‌ വെള്ളാട്ടവും ഉണ്ടായിരിക്കും.

Niraputri at Madapura

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

Entertainment News