കുറുമാത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിലായി

കുറുമാത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിലായി
Jul 4, 2024 07:09 PM | By Sufaija PP

തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ട് ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി പട്ടാപ്പകല്‍ മോഷ്ടിച്ച സംഘം ഇരിട്ടി പോലീസിന്റെ പിടിയിലായി. മട്ടന്നൂര്‍ പഴശിയിലെ കെ.റൗഫ്(35), കല്ലൂരിലെ പി.റമീസ്(34) എന്നിവരാണ് പിടിയിലായത്. 27 ന് രാവിലെ കരിക്കോട്ടക്കരിയിലെ തോമസിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കവെയാണ് സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ഇവര്‍ പിടിയിലായത്.

കൂനത്തെ വെല്‍ഡിംഗ് ജോലിക്കാരനായ കേളോത്ത് വീട്ടില്‍ കെ.ജയരാജന്റെ KL59 M 752 നമ്പര്‍ പ്രൈവറ്റ് ഓട്ടോറിക്ഷയുടെ 5700 രൂപ വിലമതിക്കുന്ന എക്‌സൈഡ് കമ്പനിയുടെ ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്. കുറുമാത്തൂരില്‍ കഴിഞ്ഞ ജൂണ്‍-27 ന് ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം.

ജയരാജന്‍ കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ കുറുമാത്തൂര്‍ ശാഖയിലേക്ക് വന്നതായിരുന്നു. ടാക്‌സി സ്റ്റാന്റിന് സമീപം ഓട്ടോരിക്ഷ നിര്‍ത്തി ബാങ്കിലേക്ക് പോയപ്പോഴായിരുന്നു മോഷണം. രണ്ടാഴ്ച്ച മുമ്പ് വാങ്ങിയ പുതിയ ബാറ്ററിയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയവര്‍ മോഷ്ടിച്ചത്. കാര്‍ ഓട്ടോറിക്ഷയോട് ചേര്‍ത്ത് നിര്‍ത്തിയശേഷം പുറത്തിറങ്ങിയ മോഷ്ടാവ് തിരക്കേറിയ സ്ഥലത്തുനിന്നും ആരുടേയും കണ്ണില്‍പെടാതെ ബാറ്ററി മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Two persons have been arrested for stealing the battery of an auto-rickshaw

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

News Roundup