---
title: "രണ്ടാം ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഒന്നാം ഭാര്യക്കും ഭർത്താവിനുമെതിരെ കേസ്"
english_title: "Case against first wife and husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213288/case-against-first-wife-and-husband"
published_at: "2024-06-19T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672f9baad6e3_Untitled-2_web.jpg"
keywords: []
---

# രണ്ടാം ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഒന്നാം ഭാര്യക്കും ഭർത്താവിനുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **രണ്ടാം ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും ഒന്നാം ഭാര്യയുടെയും പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചൊറുക്കളയിലെ കാളിപ്പാടത്ത് വീട്ടില്‍ കെ.എസ് തന്‍സീറയുടെപരാതിയിലാണ് ഭര്‍ത്താവ് ചെറുക്കളയിലെ ഉപ്പിലക്കണ്ടി വീട്ടില്‍ യു.കെ.മുഹമ്മദ് റാഫി, ഒന്നാം ഭാര്യ റഷീദ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **രണ്ടാം ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും ഒന്നാം ഭാര്യയുടെയും പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചൊറുക്കളയിലെ കാളിപ്പാടത്ത് വീട്ടില്‍ കെ.എസ് തന്‍സീറയുടെപരാതിയിലാണ് ഭര്‍ത്താവ് ചെറുക്കളയിലെ ഉപ്പിലക്കണ്ടി വീട്ടില്‍ യു.കെ.മുഹമ്മദ് റാഫി, ഒന്നാം ഭാര്യ റഷീദ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2022 മെയ്- രണ്ടിന് വിവാഹിതരായി ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുവരവെ തന്‍സീറയുടെ വീട് വില്‍പ്പന നടത്തിച്ച പ്രതികള്‍ വേറെ വീടെടുത്ത് നല്‍കാതെയും ചെലവിന് കൊടുക്കാതെയും പീഡിപ്പിച്ചുവെന്നാണ് പരാതി. തന്നെ ഒഴിവാക്കണമെന്ന് റഷീദ നിരന്തരം ഭര്‍ത്താവിനോട് ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213288/case-against-first-wife-and-husband)