---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the top winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209640/congratulations-to-the-top-winners"
published_at: "2024-06-03T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dd647095bc_Untitled-2-web.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **കുറുമാത്തൂർ: **SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചൊറുക്കള മലരട്ട പ്രദേശത്തെ വിദ്യാർത്ഥികളെ മലരട്ട പൊതു ജനവായനശാലയും ഒരുമ സ്വാശ്രയസംഘവും സംയുക്തമായി അനുമോദിച്ചു. വായനശാല പ്രസിഡണ്ട് പി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ പി.വി. രസ്ന ടീച്ചർ വിജയികൾക്ക് ഉപഹാരങ്ങൾ നല്കി.

## Article Content

**കുറുമാത്തൂർ: **SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചൊറുക്കള മലരട്ട പ്രദേശത്തെ വിദ്യാർത്ഥികളെ മലരട്ട പൊതു ജനവായനശാലയും ഒരുമ സ്വാശ്രയസംഘവും സംയുക്തമായി അനുമോദിച്ചു. വായനശാല പ്രസിഡണ്ട് പി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ പി.വി. രസ്ന ടീച്ചർ വിജയികൾക്ക് ഉപഹാരങ്ങൾ നല്കി.

ഉപഹാരങ്ങൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ അനുമോദന ചടങ്ങ് സംഘടിപ്പിച്ചതിന് പൊതുജനവായനശാലക്കും, ഒരുമ സ്വാശ്രയ സംഘത്തിനും നന്ദി രേഖപ്പെടുത്തി കെ.വി.ജയചന്ദ്രൻ , പി.വി. പ്രദീപൻ, കെ.വി.രാജീവൻ, ഇ.കെ. രജനി, എം.വി. പീതാംബരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. എം.സി. ചന്ദ്രബാബു സ്വാഗതവും,ഐ.വി. രതീഷ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209640/congratulations-to-the-top-winners)