---
title: "27വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ വിനോദ് കുമാറിന് യാത്രയയപ്പ് നല്കി"
english_title: "Farewell was given to K. Vinod Kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209263/farewell-was-given-to-k-vinod-kumar"
published_at: "2024-06-02T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665be9fa1165e_news-card.jpg"
keywords: []
---

# 27വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ വിനോദ് കുമാറിന് യാത്രയയപ്പ് നല്കി

> **Lead Summary:** **തളിപ്പറമ്പ്: ** 27വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കുമാറിന് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നല്കി . കുറുമാത്തുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ടി പി പ്രസന്ന ടീച്ചർ, പി ലക്ഷമണൻ, സി അനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മോഹനൻ , ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്: ** 27വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കുമാറിന് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നല്കി . കുറുമാത്തുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ടി പി പ്രസന്ന ടീച്ചർ, പി ലക്ഷമണൻ, സി അനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മോഹനൻ , ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

അസി: സെക്രട്ടറി എസ് സമിത സ്വാഗതം പറഞ്ഞു. വയനാട് ജില്ലയിലെ ഇടവക, മുട്ടിൽ, തിരുനെല്ലി, കാസർഗോഡ് ജില്ലയിലെ വലിയപറമ്പ്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിൽ ചെറുപുഴ ഗ്രാമ പഞ്ചായത്തുകളിലും സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ടറ വിനോദ് കുമാർ. ആലക്കോട്, പാപ്പിനിശേരി ഗ്രാമപഞ്ചായത്തുകളിൽ അസി: സെക്രട്ടറിയായും പട്ടുവം ഗ്രാമ പഞ്ചായത്തിൽ ഹെഡ് ക്ലാർക്കായും ജോലി ചെയ്തിരുന്നു.

ചപ്പാരപ്പടവ് കൂവേരി സ്വദേശിയാണ്. ഉദയഗിരി വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ: ഇ സോയ ഭാര്യ യാണ്. മംഗലാപുരം എ ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പഠിIക്കുന്ന നവനീത്, തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി നിഹാരിക മക്കളാണ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209263/farewell-was-given-to-k-vinod-kumar)