world

ഗിന്നസ്​ റെക്കോർഡ് കീഴടക്കാൻ ശ്രമം ; അപകടത്തില്‍പ്പെട്ട് ബൈക്ക്​ സ്റ്റണ്ട്​മാൻ മരിച്ചു

പുതിയ റെക്കോർഡുമായി ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കവേ ബൈക്ക് സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു. പരിശീലനത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിലാണ് ഹാർവില്ലിന്റെ വിയോഗം. ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ നിരന്തരം പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഹാർവിലിനെ വ്യാഴാഴ്ചയാണ് മരണം തേടിയെത്തിയത്. ഏറ്റവും ദൈർഘ്യമേറിയ മോട്ടോർ സൈക്കിൾ റാംപ് ജമ്പുമായി ഹാർവിൽ ഗിന്നസ് റെക്കോർഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഷിംഗ്ടണിലെ മോസസ് ലേക്ക് എയർഷോയിൽ ദാരുണമായ സംഭവം നടന്നത്. നിലവിലെ റെക്കോർഡായി 351 അടി മടികട...

Read More »

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ഗുരുതര ആശങ്ക അറിയിച്ചു ഐക്യരാഷ്ട്രസഭ. ഐ.ടി നിയമങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് യു.എന്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. പുതിയ ഐ.ടി നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് എന്ന് കാണിച്ചാണ് ഐറിന്‍ ഖാന്‍, ക്ലെമന്റ് നയാലെറ്റ്സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്‌സാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ...

Read More »

ഉറുമ്പുകളിൽ സോംബി ഫംഗസ് ബാധ

ബ്ലാക്, യെല്ലോ, വൈറ്റ് ഫംഗസുകൾ വാർത്തയിൽ നിറയുമ്പോൾ ഉറുമ്പുകളെ ബാധിക്കുന്ന സോംബി ഫംഗസും കൂടുന്നു . ഉറുമ്പുകളുടെ തലച്ചോറിൽ കയറിപ്പറ്റി മനസിന്റെ കടിഞ്ഞാൺ പിടിച്ചെടുത്ത് അവയെ മരണത്തിലേക്ക് തള്ളിവിടുകയാണ് ഈ ഫംഗസ്. പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്ന വൈചിത്ര്യങ്ങളിലൊന്നാണ് സോംബി ഫംഗസ് എന്നറിയപ്പെടുന്ന കോർഡിസെപ്‌സ്. കോർഡിസെപ്‌സിന്റെ ബീജകോശം ഒരിടത്ത് ഒരു കോളനി സൃഷ്ടിക്കുന്നതോടെ ഉറുമ്പുകളുടെ കഷ്ടകാലം തുടങ്ങുകയായി. ഇരയായ ഉറുമ്പിന്റെ ശരീരത്തിൽ ഫംഗസ് വളർന്ന് ന്യൂട്രിയന്റുകൾ വലിച്ചെടുത്ത് അതിന്റെ മനസിന്റെ ...

Read More »

ഡോണൾഡ് ട്രംപിൻ്റെ അക്കൗണ്ട് രണ്ട് വർഷത്തേക്ക് സസ്പൻഡ് ചെയ്ത് ഫേസ്ബുക്ക്

അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ട് വർഷത്തേക്ക് സസ്പൻഡ് ചെയ്തു. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പൻഡ് ചെയ്തത്. യുഎസ് കാപിറ്റോളിൽ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിൻ്റെ പോസ്റ്റുകളാണ് സസ്പൻഷനു കാരണം. തൻ്റെ അക്കൗണ്ട് വിലക്കിയതോടെ മരുമകൾ ലാറ ട്രംപിന്റെ അക്കൗണ്ടിൽ നിന്ന് വീണ്ടും ട്രംപ് പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഫേസ്ബുക് ഉപയോഗം കണ്ടുപിടിച്ചതോടെ അതും വിലക്കി. ട്രംപിന്റെ വിഡിയോകൾ നീക്കം ചെയ്ത ഫേസ്ബുക് ഇനിമേലിൽ ഇത് മുൻ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നി...

Read More »

59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാഷിങ്ടണ്‍  :  സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന 59 കമ്പനികള്‍ക്കാണ് വിലക്ക്. ഓഗസ്റ്റ് രണ്ടുമുതല്‍ വിലക്ക് നിലവില്‍ വരും. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം തന്നെയാണ് ബൈഡനും ഇക്കാര്യത്തില്‍ പിന്തുടരുന്നത് എന്നതാണ് ശ്രദ്ധേയം. ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്...

Read More »

കൊവിഡ് ; ലോകരാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി അമേരിക്ക

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. കൊവിഡ് വാക്‌സിൻ പങ്കുവെക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായുള്ള ഉപയോഗിക്കാത്ത വാക്‌സിൻ ഡോസുകളിൽ 75 ശതമാനം വിവിധ രാജ്യങ്ങൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. 25 മില്യൺ ഡോസ് വാക്‌സിനാണ് ഇത്തരത്തിൽ പങ്കുവെക്കുകയെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. ഇന്ത്യ, കാനഡ, മെക്‌സികോ, കൊറിയ, വെസ്റ്റ് ബാങ്ക്, ഗാസ, ജോർദ്ദാൻ, ഇറാഖ്, യെമൻ തുടങ്ങിയ രാഷ്ട്രങ്ങൾക്കാണ് വാക്‌സിൻ നൽകുക. വാക്‌സിന് വേണ്ടി പല രാജ്യങ്ങളുടെയും അഭ്യർത്...

Read More »

നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോ​ഗ്യകരമല്ലെന്ന് റിപ്പോർട്ട്.

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിർമാതാക്കളായ നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോ​ഗ്യകരമല്ലെന്ന് റിപ്പോർട്ട്. ഇതിൽ ചിലത് എത്ര മെച്ചപ്പെടുത്തിയാലും ​ഗുണനിലവാരം ഉയർത്താൻ സാധിക്കാത്തതാണെന്നും കമ്പനിയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കിറ്റ് കാറ്റ്, മാ​ഗി, നെസ്കഫേ തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്ലേയ്ക്ക് വിപണിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നെസ്ലേ കമ്പനി പുറത്തിറക്കിയ 60 ശതമാനം ഉത്പന്നങ്ങളാണ് റേറ്റിം​ഗിൽ മോശം പ്രകടനം കാഴ്ചവെച്ചത്. ഇ...

Read More »

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു ; ആദ്യ കേസ് സ്ഥിരീകരിച്ചത് ചൈനയിൽ

പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനിൽ കണ്ടെത്തിയത്. പക്ഷിപ്പനി പടർത്തുന്ന ഏവിയൻ ഇൻഫ്ലുവൻസ് വൈറസിന്‍റെ നിരവധി വകഭേദങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ H5N8 ഉൾപ്പെടെയുള്ള വകഭേദങ്ങൾ മനുഷ്യനിൽ പടരുന്ന കേസുകൾ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. H10N3 വകഭേദം ഇതാദ്യമായാണ് മനുഷ്യനിൽ സ്ഥിരീകരിക്കുന്നത്. സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ...

Read More »

കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയില്‍ നിന്നാണോ…? അന്വേഷണത്തിന് നിര്‍ദേശിച്ച് ജോ ബൈഡന്‍.

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍ നിന്നാണോയെന്ന  ആരോപണത്തിന് ഒരു സംശയവുമില്ലാത്ത മറുപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ മൃഗങ്ങളില്‍നിന്ന് പരന്നതാണോ എന്ന കാര്യം അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് അദ്ദേഹം യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു ശേഷം, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രം...

Read More »

ഇന്ന് ദൃശ്യമാവുന്നത് അപൂര്‍വ ആകാശ പ്രതിഭാസം ; സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച്

ഈ വർഷത്തെ ഏറ്റവും വലിയ പൂർണ ചന്ദ്രൻ അല്ലെങ്കിൽ ‘സൂപ്പർമൂൺ’ ഇന്ന് (മെയ് 26) ദൃശ്യമാവും. സൂപ്പർ മൂണിനൊപ്പം ചന്ദ്രഗ്രഹണം കൂടി സംഭവിക്കുമെന്നതാണ് ഇന്നത്തെ ആകാശ പ്രതിഭാസത്തിന്റെ പ്രത്യേകത. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്. ഇന്നത്തെ ആകാശ പ്രതിഭാസം ഈ വർഷത്തെ ഏക പൂർണ ചന്ദ്രഗ്രഹണമാണ്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമാണ് പൂർണ ചന്ദ്രഗ്രഹണം. ഒപ്പം ആറ് വർഷത്തിന് ശേഷം ഇതാദ്യമാണ് സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒന്നിച്ച് വരുന്നത്. ചന്ദ്രന്റെ ഭ്രമണപഥം […]

Read More »

More News in world