tech
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്.
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ലെന്നും ...
Read More »ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്.
ഇൻസ്റ്റന്റ് മെസേജിംഗ് സേവനമായ ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായും കഴിഞ്ഞ 72 മണിക്കൂറിൽ 2.5 കോടി പുതിയ ഉപയോക്താക്കളെ ലഭിച്ചതായും ടെലഗ്രാം സ്ഥാപകൻ പാവെൽ ദുരോവ് പറഞ്ഞു. പുതുതായി എത്തിയ ഉപയോക്താക്കളിൽ 38 ശതമാനം ഏഷ്യയിൽ നിന്നും 27 ശതമാനം യൂറോപ്പിൽ നിന്നും 21 ശതമാനം ലാറ്റിൻ അമേരിക്കയിൽ നിന്നും എട്ട് ശതമാനം മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയിൽ നിന്നുള്ളവരാണ്. ഓരോ ദിവസവും 15 […]
Read More »മെസേജുകൾ കാണാൻ കഴിയില്ല ; ഒടുവില്‍ പ്രതികരിച്ച് വാട്ട്സ് ആപ്പ്
ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ് വ്യക്തമാക്കി. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്സപ്പ് ഇക്കാര്യങ്ങൾ അറിയിച്ചത്. ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്സപ്പ് കണക്കെടുക്കാറില്ല. മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലൂടെ സുരക്ഷിതമാണ്. വാട്സപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിൻ്റെ ലൊക്...
Read More »വാട്ട്സ് ആപ്പിലെ പുതിയ മാറ്റം ; സിഗ്നല്‍ ആപ്ലിക്കേഷന്‍ ജനപ്രീതിയേറുന്നു
പുതിയ നിബന്ധനകളും നിര്‍ദ്ദേശങ്ങളും വിവാദമായതോടെ തലയൂരാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. അടുത്തമാസം എട്ടോടെ നിബന്ധനകള്‍ നിലവില്‍ വരുമെന്നായിരുന്നു ആപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ഒന്നൊന്നായി ആപ്പില്‍ നിന്നും പിന്മാറാന് തുടങ്ങിയതോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്നാണ് വാട്സ് ആപ്പിന്റെ വിശദീകരണം. പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫെയ്സ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്തുമെന്നാണ് ഒരുപക്ഷം വാദിക്കുന്നത്. അത് അനുവദിച്ചുക്കൊടുക്കാന്‍ ...
Read More »വാട്ട്സ് ആപ്പിന്റെ പ്രൈവസി പോളിസി ആശങ്കയേറുന്നു ; വാട്ട്സ് ആപ്പിന്റെ വിശദീകരണമിങ്ങനെ
വാട്ട്സ് ആപ്പിന്റെ പ്രൈവസി പോളിസികളില്‍ അപ്ഡേറ്റ് വന്നതോടെ ഉപയോക്താക്കള്‍ ആശങ്കയിലായി. തങ്ങളുടെ മെസേജുകള്‍ മറ്റാരെങ്കിലും സ്വകാര്യമായി നിരീക്ഷിക്കുമോയെന്നായിരുന്നു പലരുടെയും ഭയം. നിരവധി അഭ്യൂഹങ്ങള്‍ വന്നതോടെ വിശദീകരണവുമായി വാട്ട്സ് ആപ്പ് കമ്പനി തന്നെ രംഗത്തെത്തി. വാട്ട്സ്ആപ്പില്‍ ആളുകള്‍ക്ക് ബിസിനസ്സ് സഹായം നേടാനും എളുപ്പമാക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. മിക്ക ആളുകളും സുഹൃത്തുക്കളുമായും കുടുംബവുമായും ചാറ്റുചെയ്യാന്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുമെങ്കിലും, ബിസിനസ്സുകളിലേക്കും എത്തുന്നവര്‍ കുറവാ...
Read More »യൂട്യൂബും ജി-മെയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു
ന്യൂഡല്‍ഹി : യൂട്യൂബും ജി-മെയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്റെ വിവരങ്ങള്‍ പ്രകാരം യൂട്യൂബ്, ജി-മെയില്‍ എന്നിവയ്ക്കും ഒപ്പം ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും പ്രശ്നം നേരിട്ടുവെന്നാണ് വിവരം.
Read More »ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി ടിക്ടോക്ക്
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനായി ടിക്ടോക്ക്. ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്ത ആദ്യ പത്ത് ആപ്ലിക്കേഷനുകളില്‍ ഫെയ്സ്ബുക്ക് ആപ്പുകളാണ് കൂടുതലും. ടിക്ടോക്കിന് പിന്നിലായി ഫെയ്സബുക്കും മൂന്നാമതായി വാട്സാപ്പും ഇടം പിടിച്ചു. നാലാമതായി സൂം ആപ്ലിക്കേഷനും അഞ്ചാമതായി ഇന്‍സ്റ്റാഗ്രാമും ആറാം സ്ഥാനത്ത് ഫെയ്സ്ബുക്ക് മെസഞ്ചറും ഇടം നേടി. തൊട്ടുപിന്നാലെ ഗൂഗിള്‍ മീറ്റ്, സ്നാപ്ചാറ്റ്, ടെലഗ്രാം, ലൈക്കീ എന്നിവയാണുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നി...
Read More »കെ ഫോണിനെ വെല്ലാൻ കേന്ദ്ര സർക്കാർ പദ്ധതി; ‘പി.എം. വാണി’ക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഇൻ്റർനെറ്റ് സാർവ്വത്രിക മാക്കാനുള്ള കേരളത്തിലെ പിണറായി വിജയൻ സർക്കാറിൻ്റെ കെ. ഫോൺ പദ്ധതിക്ക് പിന്നാലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതു വൈ-ഫൈ ശൃംഖല എത്തിക്കാനുള്ള ‘പി.എം. വാണി’ പദ്ധതിക്ക് (പബ്ലിക് വൈ-ഫൈ ആക്സസ് നെറ്റ്വർക്ക് ഇന്റർഫെയ്സ്) കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പബ്ലിക് ഡേറ്റ ഓഫീസുകൾ, പബ്ലിക് ഡേറ്റ ഓഫീസ് അഗ്രിഗേറ്റേഴ്സ് (പി.ഡി.ഒ.എ.), ആപ് പ്രൊവൈഡർ എന്നിവർ മുഖേനയാണ് ഡേറ്റ ലഭ്യമാക്കുക. വൈ-ഫൈ കണക്ഷൻ നൽകാനുള്ള പബ്ലിക് ഡേറ്റ ഓഫീസ് (പി.ഡി.ഒ.) എല്ലായി...
Read More »ആകര്‍ഷകമായ പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്.
ആകര്‍ഷകമായ പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്. വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്ഡേറ്റുകള് പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന അപ്ഡേറ്റുകള് കാണുന്നു. ഡെഡിക്കേറ്റഡ് ചാറ്റ് വാള്‍പേപ്പറുകള്‍, എക്സ്ട്രാ ഡൂഡില്‍ വാള്‍പേപ്പറുകള്‍, അപ്ഡേറ്റുചെയ്ത സ്റ്റോക്ക് വാള്‍പേപ്പര്‍ ഗാലറി, ലൈറ്റ്, ഡാര്‍ക്ക് മോഡ് സെറ്റിങ്ങുകള്ക...
Read More »ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ആയ ‘ഡിസപ്പിയറിങ് മെസേജ്’ ഇന്ത്യയില്‍ അവതരിപ്പിച്ചതായി കമ്പനി. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.ഒരുതവണ ഓപ്ഷന് എനേബിള്‍ ചെയ്താല്‍ പിന്നീട് വരുന്ന മെസേജുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകും. ചാറ്റ് ചെയ്ത കാര്യങ്ങള്‍ മറുന്നുപോകാതിരിക്കാനാണ് ഏഴ് ദിവസത്തിന് ശേഷം മെസേജുകള്‍ അപ്രത്യക്ഷമാക്കുന്ന ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് വാട്സ്ആ...
Read More »More News in tech