ലോക പരിസ്ഥിതി ദിനം; ഔഷധ സസ്യ വിതരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യ വിതരണവും, തണല്‍ വൃക്ഷതൈ നടീല്‍ കര്‍മ്മവും നടത്തി. വെള്ളിക്കീല്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി വി.സതീദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ 500ഓളം ഔഷധ ,വൃക്ഷതൈകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്ന...