News Section: തളിപ്പറമ്പ്
തളിപ്പറമ്പില്‍ ഇറച്ചികോഴികളുമായി വന്ന ലോറി കടത്തി കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഇറച്ചി കോഴികളെ വിതരണം ചെയ്യാനെത്തിയ ലോറി ഡ്രൈവറെയും ക്ലീനറെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബന്ധിയാക്കിയ ശേഷം പട്ടാപ്പകല്‍ ലോറിയും ഇറച്ചികോഴികളും മൊബൈല്‍ ഫോണുകളും കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് കുപ്പം സ്വദേശിയും ചൊറുക്കള ശാന്തിക്കരി താമസക്കാരനുമായ കെ.പി ഹൗസില്‍ കെ.പി ഷെഹീറി (40) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എന്‍.കെ സത്യനാഥിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ് കുമാര്‍, എസ്.ഐമാരായ എ.ആര് ശാര്‍ങ് ധരന്‍, ചന്ദ്രന് സിവില്‍ പോലിസ് ഓഫിസര്‍ ശിഹാബ്,...
Read More »മോറാഴയിൽ സേവാഭാരതി പ്രവത്തകന്റെ വീടിന് ബോംബെറിഞ്ഞു
തളിപ്പറമ്പ: മോറാഴ കൂഴിച്ചാലിലെ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് നിഖേഷിന്റെ വീടിന് നേരെയാണ് സ്റ്റീൽ ബോംബേറിഞ്ഞത്. രാത്രി 8:30 ഓടെ ആണ്ബൈക്കിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്. എറിഞ്ഞബോംബ് പൊട്ടാതെ ചുമരിൽ തട്ടി വീടിന്റെ മുറ്റത്ത് പതിക്കുകയായിരുന്നു. ആന്തൂർ നഗരസഭയിലെക്ക് മത്സരിച്ച ഇരുപത്തിയേഴാം വാർഡിലെ സ്ഥാനാർത്ഥിക്ക് വേണ്ടി നിഖേഷ്പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബോംബെറിഞ്ഞതെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്ത് എത്തി
Read More »എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ഗ്രാമ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു.
തളിപ്പറമ്പ്: `ഇൻഖിലാബ്; വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം´ എന്ന ശീർഷകത്തിൽ എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ഡിസംബർ 27 ഞായറാഴ്ച ചൊറുക്കളയിൽ സംഘടിപ്പിക്കുന്ന ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസിന്റെ ഭാഗമായുള്ള ഗ്രാമ സഞ്ചാരം കൻസുൽ ഉലമ മഖാം സിയാറത്തോടു കൂടെ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി സിയാറത്തിന് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ബി എ അലി മൊഗ്രാൽ ഡിവിഷൻ പ്രസിഡന്റ് ബി.എ.മുഹമ്മദ് അജീർ സഖാഫിക്ക് പതാക നൽകി ഗ്രാമ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു. കൻസുൽ ഉലമ മ...
Read More »തളിപ്പറമ്പ് മാർക്കറ്റിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപിടുത്തം
തളിപ്പറമ്പ് മാർക്കറ്റിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപിടുത്തം.കട പൂർണമായും അഗ്നിക്കിരയായി തീ മുകൾ നിലയിലേക്കും വ്യാപിച്ചു അഗ്നിശമന സേന സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു
Read More »വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദ്ദനമേറ്റു
വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. പിന്നിൽ സി പി എമ്മെന്നാണ് ആരോപണം. റോഡിൽ വച്ച് സി പി എം പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. എൽ ഡി എഫിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ വനിതാ സംവരണ വാർഡിലാണ് ലത സുരേഷ് മത്സരിച്ചത്. സി പി എം സ്ഥാനാർത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്...
Read More »തളിപ്പറമ്പ നഗരസഭ യു.ഡി.എഫ് നിലനിർത്തി
തളിപ്പറമ്പ നഗരസഭ യു.ഡി.എഫ് നിലനിര്‍ത്തി. ആകെയുള്ള 34 സീറ്റില്‍ UDF 19 ഉം,LDF - 12 ഉം BJP - 3 ഉം സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ഇത് UDF 22, LDF 11, BJP 1 എന്ന നിലയിലായിരുന്നു
Read More »ഹരിത ഇലക്ഷൻ സന്ദേശം ജനങ്ങളിലെത്തിച്ച് എൻ എസ് എസ് വളണ്ടിയർമാർ
തളിപ്പറമ്പ: ഡിസംബർ 14 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കുന്നതിനായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ ലഘുലേഖകളും ഹരിത തെരഞ്ഞെടുപ്പു ചട്ടവും ജനങ്ങളിലെത്തിച്ച് മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ . പരിസ്ഥിതിക്ക് കൂട്ടായിരിക്കട്ടെ ഈ വോട്ട് , ഹരിത ചട്ട പാലനം തുടങ്ങിയ ലഘു ലേഘകളാണ് വിതരണം ചെയ്തത്.തളിപ്പറമ്പ ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിലും കടകളിലും ബസ് സ്റ്റാന്റിലും പൊതുജനങ്ങൾക്കും വളണ്ടിയർമാർ സ...
Read More »തൊഴിലിടത്തിൽ സംരക്ഷണത്തിനായി തൊഴിൽ ബഹിഷ്കരിച്ച് ജീവനക്കാർ
തളിപ്പറമ്പ: തെരുവുനായയുടെ അക്രമണം നിരന്തരം ഉണ്ടാവുന്ന സാഹചര്യത്തിൽ തൊഴിലിടത്ത് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ താലൂക്ക് ഓഫീസിലെയും മിനി സിവിൽ സ്റ്റേഷനിലെയും ജീവനക്കാർ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ദുരന്തനിവാരണ വിഭാഗം ജീവനക്കാരനായ ജോഷി ഫെറിയ എന്ന ജീവനക്കാരനെ ഓഫീസ് കോമ്പൗണ്ടിൽ വെച്ച് തെരുവു നായ കടിച്ചിരുന്നു. ജീവനക്കാരുടെ പാർക്കു ചെയ്ത മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള വാഹനഞ്ഞൾ നശിപ്പിക്കുന്നതും പതിവായിരുന്നു.കൂടാതെ താലൂക്ക് ഓഫീസിലേക്കും മറ്റു ഓഫീസുകളിലേക്കും വരുന്ന പൊതുജനങ്ങൾക്ക...
Read More »പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തളിപ്പറമ്പ:പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജലസേചന വകുപ്പിൽ യോഗ്യതയുള്ള ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ മാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് അസി.എഞ്ചിനിയർ തസ്തികയിലേക്കുള്ള പ്രമോഷൻ നൽകുക, അസി.എഞ്ചിനിയർ തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വകുപ്പിലെ ക്ലാസ് ഫോർ ജീവനക്കാരുടെ പ്രമോഷൻ ഉറപ്പു വരുത്തുക, രാഷ്ട്രീയ പ്രേരിത സ്ഥലമാറ്റങ്ങൾ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി തളിപ്പറമ്പ് ജലസേചന വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജീയർ ഓഫീസിന് മുന്നിൽ ...
Read More »താലൂക്ക് ഓഫീസ് വളപ്പിൽ വച്ച് തെരുവ് നായ്ക്കൾ കടിച്ച് ജീവനക്കാരന് പരിക്ക് .
തളിപ്പറമ്പ:ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ജീവനക്കാരാനെ താലൂക്ക് ഓഫീസ് വളപ്പിൽ വച്ച് തെരുവ് നായ്ക്കൾ കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയിൽ NGO അസോസിയേഷൻ പ്രതിഷേധിച്ചു. പ്രകൃതി ക്ഷോഭ മുന്നറിയിപ്പുമായ ബന്ധപ്പെട്ട ചുമതലകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്ക് കൊല്ലം ചവറ സ്വദേശി ജോഷി ഫെരിയയാണ് ബുധനാഴ്ച്ച വൈകിട്ട് 7 മണിയോട് കൂടി തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയനായത്. തെരുവ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിൽ കാലിൻ്റെ പിൻഭാഗത്ത് പരിക്കേറ്റ ജോഷിയെ താലൂക്ക് ആശുപത്രിയിൽ ...
Read More »