News Section: പട്ടുവം

വീണ്ടും കോവിഡ് മരണം; ചികിത്സയിലായിരുന്ന മുള്ളൂല്‍ സ്വദേശി മരിച്ചു

September 28th, 2020

തളിപ്പറമ്പ്: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന തളിപ്പറമ്പിലെ ചെങ്കൽ വ്യാപാരി മരിച്ചു. മുള്ളൂലിലെ പുലവേലിൽ പി.വി. ജോസ് (57) ആണ് മരിച്ചത്. 3 ദിവസം മുമ്പാണ് കോവിഡ് സ്ഥീരികരിച്ച് കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. കാസർഗോഡ് കരിവേടകം സ്വദേശിയായ ജോസ് 40 വർഷത്തോളമായി തളിപ്പറമ്പിൽ താമസമാണ്. കോർട്ട് റോഡിലെ ഹോട്ടൽ സാമ്രാട്ടിലെ ജീവനക്കാരനായിരുന്നു. കുറുമാത്തൂരിലും ചേരൻ കുന്നിലും ചെങ്കൽ പണ നടത്തി വരികയാണ്. ഭാര്യ: ഗ്രേസി. മക്കൾ: ഗോൾഡ (നേഴ്സ്, ലൂർദ്ദ് ആശുപത്രി, തളിപ്പറ...

Read More »

ദാറുല്‍ ഖൈര്‍ ഉത്ഘാടനം ഇന്ന് കെ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.

September 4th, 2020

പട്ടുവം: കേരള മുസ്‌ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് പട്ടുവം യൂണിറ്റ് കമ്മറ്റി പട്ടുവത്തെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ദാറുൽ ഖൈർ ഭവനത്തിന്റെ താക്കോൽ ദാനം ഇന്ന് വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ നിർമ്മാണ കമ്മറ്റി ചെയർമാൻ പി പി സുബൈർ ഹാജി അധ്യക്ഷത വഹിക്കും. പട്ടുവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ, അബ്ദുസ്സമദ് അമാനി, അബ്ദുറഷീദ് നരിക്കോട്, അബ്ദുൽ ഹകീം സഖാഫി അരി...

Read More »

ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

August 15th, 2020

 കണ്ണൂർ :  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയിലും, പടിയൂർ, ആറളം, പായം, അയ്യൻങ്കുന്ന്‌, മുഴക്കുന്ന്, കോളയാട്, ഉളിക്കൽ, പേരാവൂർ,കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലും കൂത്തുപറമ്പ് ,പാനൂർ നഗരസഭകളിലും പട്ടുവം ,കുറുമാത്തൂർ ,കതിരൂർ ,പരിയാരം, മാങ്ങാട്ടിടം ,വേങ്ങാട് ,ചിറ്റാരിപ്പറമ്പ്, പാട്യം കോട്ടയം-മലബാർ പഞ്ചായത്തുകളിലും നാളെ -16-08-2020-സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം റേഷൻ കടകൾക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്  

Read More »

പട്ടുവം, പൂമംഗലവും വീട് തകർന്നു:

August 13th, 2020

തളിപ്പറമ്പ :പൂമംഗലം-കാഞ്ഞിരങ്ങാട് റോഡിൽ വീട് പൂർണമായും തകർന്നുവീണു. ചിറമ്മൽ ബാലകൃഷ്ണന്റെ വീടാണ് തകർന്നതെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു . നേരത്തേ മഴയിൽ വീടിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിരുന്നു. ബുധനാഴ്ച രാവിലെ വീട് നിലംപൊത്തുകയായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ബാലകൃഷ്ണന്റെ ഭാര്യയും കുട്ടിയും വീട്ടിനകത്തായിരുന്നു. പൊട്ടിവീഴുന്ന ശബ്ദംകേട്ട് ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. കുടുംബത്തെ തത്കാലം സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പഞ്ചായത്തംഗം പി.ലക്ഷ്മണൻ, പന്നിയൂർ സ്പെ...

Read More »

ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി

July 16th, 2020

അരിയിൽ യൂണിറ്റ് യൂത്ത് കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ എസ് എൽ സി പരീക്ഷയിൽ ഇന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഒ . ഐ .സി സി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ഉപഹാരവും ക്യാഷ് അവാർഡും നൽകി. ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു..... ഇസ്മയിൽ അരിയിൽ സ്വാഗതം പറഞ്ഞു കരേപ്പാത്ത് ഗോവിന്ദൻ അദ്ധ്യക്ഷം വഹിച്ചു.അബദുൾ ഹമിദ് എം.കെ, മുസത്ഫ എം.വി, അഹമ്മദ് എം.വി, അബൂബക്കർ എ, അയ്യൂബ് എം.വി, ശ്രജീത്ത്.കെ ,ഹസ്സൻ എം.വി എന്നിവർ പ്രസംഗിച്ചു

Read More »

പട്ടുവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടത്തി

June 28th, 2020

 കണ്ണൂർ : തളിപ്പറമ്പ് പട്ടുവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടത്തി 65 വയസ് തോന്നിക്കുന്നയാളുടെതാണ് മൃതദേഹം . തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Read More »

പട്ടുവം കൂത്താട് ശാഖ എം.എസ്.എഫ്; നബ്ഹാനും ജസയും പുഞ്ചിരിക്കുട്ടികള്‍

May 14th, 2020

തളിപ്പറമ്പ് :പട്ടുവം കൂത്താട് ശാഖ എം.എസ്.എഫ് നടത്തിയ പുഞ്ചിരിക്കുട്ടിക്ക് സമ്മാനം മത്സരത്തില്‍ മുഹമ്മദ് നബ്ഹാനും ജസ നസ്ലിയും പുഞ്ചിരിക്കുട്ടികളായി തെരെഞ്ഞെടുക്കപ്പെട്ടു.മുന്നൂറോളം കുട്ടികളില്‍ നിന്നാണ് ഇരുവരേയും തെരെഞ്ഞെടുത്തത്. പുതിയങ്ങാടി പുതിയ വളപ്പിലെ സലാമിന്‍െറയും ഫസ്നയുടേയും മകളാണ് ജസ നസ്ലി. നബ്ഹാന്‍.തളിപ്പറമ്പ് ബദരിയ നഗറിലെ നബീലിന്‍െറയും സമീറയുടേയും മകനാണ് മുഹമ്മദ് നബ്ഹാന്‍.

Read More »

അരിയിൽ പ്രീമിയർ ലീഗ് ആറാം പതിപ്പിന് വിസിൽ നാദം മുഴങ്ങി

February 17th, 2020

ആരവങ്ങൾ ആർത്തിരമ്പി കാൽപന്തുകളിയുടെ ഉത്സവരാവ് തീർത്ത് ആകാംക്ഷയുടെ ഇടിമുഴക്കവും ആവേശത്തിന്റെ പെരുമ്പറ നാദവും അലയടിച്ചുയർന്ന ഫുട്ബോൾ അരിയിലിന്റെ ആവേശം അരിയിൽ പ്രീമിയർ ലീഗ് ആറാം പതിപ്പിന് വിസിൽ നാദം മുഴങ്ങി.   അരിയിൽ അബ്ദുൽ ശുക്കൂർ സ്മാരക എവർ റോളിങ് ട്രോഫിക്കും വിന്നേഴ്സ് പ്രൈസ് മണിക്കും എം.വി ആലി കുപ്പം സ്മാരക സ്ഥിരം ട്രോഫിക്കും വേണ്ടിയുള്ള അരിയിൽ പ്രീമിയർ ലീഗ് ആറാം സീസൺ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 29 വരെയാണ് അരിയിൽ മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നത്.   കെ നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘ...

Read More »

നിര്യാതനായി

December 11th, 2019

തളിപ്പറമ്പ: അരിയിൽ സ്വദേശി അബ്ദുൽ റഊഫ് (22 വയസ്സ്) നിര്യാതനായി. അരിയിൽ സി.പി.അബ്ദുറഹ്മാൻ ദാരിമിയുടെയും ത്വാഹിറയുടെയും മകനാണ്. മാഹിറ സഹോദരിയാണ്. ഖബറടക്കം രാവിലെ 9.00 മണിക്ക് അരിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.രോഗംമൂലം കുറച്ചു കാലമായി ചികിത്സയിലായിരുന്നു.

Read More »

അരിയിൽ കരയപ്പാത്ത് ശ്രീ കതിവനൂർവീരൻ ദേവസ്ഥാനം പുത്തരി മഹോത്സവവും കുടുംബസംഗമവും

October 21st, 2019

അരിയില്‍ കരയപ്പാത്ത് ശ്രീ കതിവനൂര്‍വീരന്‍ ദേവസ്ഥാനത്ത് പുത്തരി മഹോത്സവവും കുടുംബസംഗമവും 2019 ഒക്ടോബര്‍ മാസം 27ാം തീയ്യതി (1195 തുലാം 10) ഞായറാഴ്ച നടക്കും. രാവിലെ 8:16 മുതല്‍ 8:58 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തിനകത്തേക്ക് പാലും അരിയും കയറ്റുന്ന കര്‍മ്മത്തോടുകൂടി പുത്തരി ആഘോഷത്തിന് തുടക്കം ആകുന്നു. അതിനുശേഷം രാവിലെ 10 മണിയോടുകൂടി എല്ലാ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ കുടുംബസംഗമം നടക്കുന്നതാണ്. കുടുംബസംഗമത്തിന്റെ ഫോട്ടോ സെക്ഷനും. അതിനു ശേഷം നടക്കുന്ന മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്ന പരിപാടിയ...

Read More »