News Section: പരിയാരം

അറിവരങ്ങ് എന്‍െറ നബി ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

October 28th, 2020

തളിപ്പറമ്പ് ;തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് നബിദിനത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലെെന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.ആരിഫ അലി ഒന്നാം സ്ഥാനവും സെെനബ അബൂബക്കര്‍ രണ്ടാം സ്ഥാനവും നസീമ.കെ.പി മൂന്നാം സ്ഥാനവും നേടി.വിജയികളെ ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കലും ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസും അഭിനന്ദിച്ചു.

Read More »

പരിയാരം:സിപിഎം ന് പരാജയഭീതി. സതീശൻപാച്ചേനി

October 16th, 2020

പരിയാരം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ട സിപിഎം കള്ളവോട്ട് ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ആരോപിച്ചു.അഴിമതിയിൽ മുങ്ങിയ സംസ്ഥാനസർക്കാരിനെതിരെയുള്ള പ്രധിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഭയത്തിൽ കുറുക്കുവഴിയിലൂടെ അധികാരം നിലനിർത്താനാണ് പരിയാരം ഗ്രാമപഞ്ചായത്ത്‌ വാർഡുകളിൽ വ്യാജവോട്ടർമാരെ തിരുകി കയറ്റിയത്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും വ്യാജവോട്ട് ചേർക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ അടക്കം മറുപടി പറയേണ്ടിവരുമെന്നും പാച്ചേനി പ...

Read More »

പരിയാരം ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം

October 10th, 2020

ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആവിഷ്കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖര മാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച 589 തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശുചിത്വ പദവി അംഗീകാരം കരസ്ഥമാക്കിയത്. *പരിയാരം ഗ്രാമ പഞ്ചായ ത്ത് ആദ്യ ഘട്ടത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കൻ കഴിഞ്ഞു . ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉൽഘാടനം 10/10/2020 ന് രാവിലെ...

Read More »

ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവിലോകം വിപണിയിൽ

October 8th, 2020

തളിപ്പറമ്പ് ;അധ്യാപകനും ഗ്രാമീണ വിദ്യാഭ്യാസ പുരസ്കാര ജേതാവുമായ ഷാക്കിർ തോട്ടിക്കലിന്റെ "അത്ഭുതമാണ് ജീവിലോകം" വിപണിയിൽ . ജീവജാലങ്ങളുടെ ജീവിതം ഏറെ കൗതുകകരവും, പകർത്തൽ ശ്രമകരവുമായിരിക്കെ ; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലുള്ള രചന , പേരക്ക ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജീവികളുടെ ജീവിത കാലയളവ് തൂക്കം, ശാസ്ത്രീയ നാമം തുടങ്ങി സൂക്ഷ്മനിരീക്ഷണങ്ങൾ വരെ ഉൾപെടുത്തിയ പുസ്തകം വായനക്കാർക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്നും, പാഠപുസ്തകങ്ങളിൽ നിന്നു കവിഞ്ഞ് , ജീവിവർഗങ്ങളുടെ വിശേഷങ്ങൾ നാം ...

Read More »

സി.പത്മനാഭന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

October 8th, 2020

പരിയാരം:കർഷക കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് സി പത്മനാഭൻ മാസ്റ്റർ പതിനാലാം ചരമവാർഷികദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷതവഹിച്ചു കല്ല്യാശ്ശേരി ബ്ലോക്ക് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി. വി രാമചന്ദ്രൻ ,സുരേശൻ പാച്ചേനി, എം വി രാജൻ, പി വിനോദ് എന്നിവർ പ്രസംഗിച്ചു പുഷ്പാർച്ചനയിൽ പി.വി.ദിനേശൻ, എ.മധു, എസ്.കെ.സുനിൽകുമാർ, പി പി.ബിജു എന്നിവർ നേതൃത്വം നൽകി

Read More »

ജില്ലയിൽ ഇന്ന് 602 പേർക്ക് കോവിഡ് ; തളിപ്പറമ്പിൽ 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

October 7th, 2020

ഇന്ന് (07/10/2020) ജില്ലയില്‍ 602 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം 1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36 2. ആന്തൂര്‍ മുനിസിപ്പാലിററി 10 3. ഇരിട്ടി മുനിസിപ്പാലിററി 17 4. കൂത്തുപറമ്പ് മുനിസിപ്പാലിററി 7 5. പാനൂര്‍ മുനിസിപ്പാലിററി 10 6. പയ്യന്നൂര്‍ മ...

Read More »

ജില്ലയില്‍ ഇന്ന് 545 പേര്‍ക്ക് കോവിഡ്‌

October 6th, 2020

ജില്ലയില്‍ 545 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 6) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം- 485 പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65 ആന്തൂര്‍ മുനിസിപ്പാലിറ്റി 11 ഇരിട്ടി മുനിസിപ്പാലിറ്റി 5 കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2 പാനൂര്‍ മുനിസിപ്പാലിറ്റി 8 പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7 ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 5 തലശ്ശേരി മുനിസിപ്പാലിറ്റി 11 തളിപ്പറമ്പ് മുനിസിപ്പ...

Read More »

ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ്; പരിയാരത്ത് 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

October 5th, 2020

ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ്; 278 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ 339 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 5) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം 278 പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30 ആന്തൂര്‍ മുനിസിപ്പാലിറ്റി 1 ഇരിട്ടി മുനിസിപ്പാലിറ്റി 5 പാനൂര്‍ മുനിസിപ്പാലിറ്റി 15 പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7 ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 3 തലശ്ശേരി മുന...

Read More »

ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ലഭിച്ച പി.പി.ഇ കിറ്റിൽ ചോരക്കറ; ഉന്നതതല അന്വേഷണം നടത്തണം: സതീശൻ പാച്ചേനി

October 4th, 2020

സംസ്ഥാന സർക്കാർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് നല്കിയ പി.പി.ഇ കിറ്റിൽ ചോരക്കറ കണ്ട സംഭവം ഉന്നതതലത്തിൽ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. കോവിഡിന്റെ മറവിൽ ആരോഗ്യ വകുപ്പിൽ നടക്കുന്ന അഴിമതിയെ കുറിച്ച് വ്യാപകമായി പരാതി ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് ഭയാനകമായ രൂപത്തിൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്സുമാർക്ക് ധരിക്കാൻ നൽകിയ പി പി ഇ കിറ്റിൽ വ്യാപകമായി ചോരക്കറ കണ്ടെത്തുന്നത്. ഒരാഴ്ച മുൻപും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ആശുപത്രിയിൽ നിന്നും വാർത്ത പുറത്ത് വരുന...

Read More »

രക്തക്കറയെന്നത്‌ കള്ളപ്രചരണം *ആരോഗ്യ പ്രവർത്തകരിൽ അനാവശ്യഭീതി ഉയർത്തരുത്‌ : മെഡിക്കൽ സൂപ്രണ്ട്‌

October 4th, 2020

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വിതരണം ചെയ്ത ഷൂ കവറിൽ നിറവ്യത്യാസം കണ്ടത്‌ സംബന്ധിച്ച്‌ തെറ്റായ പ്രചരണം നടത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ തടസ്സം സൃഷ്ടിക്കരുതെന്ന് ആശുപത്രി സൂപണ്ട്‌ ഡോ കെ സുദീപ്‌ ആവശ്യപ്പെട്ടു. മറ്റ്‌ മെഡിക്കൽ കോളേജുകളിൽ അന്വേഷിച്ചപ്പോൾ, കെ.എം.എസ്‌.സി.എൽ വിതരണം ചെയ്ത ഇതേബാച്ചിലെ പി.പി.ഇ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത ഷൂ കവറിൽ നിറവ്യത്യാസം ഇല്ലെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട്‌ വല്ല ഗൂഢാലോചനയും നടന്നോ എന്നത്‌ അന്വേഷിക്കും. നേരത്തേ,...

Read More »