News Section: ചരമം

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 3 വയസ്സുകാരൻ മരിച്ചു

January 8th, 2021

കണ്ണൂർ:ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 3 വയസ്സുകാരൻ മരിച്ചു. കണ്ണൂർ കുറ്റ്യാട്ടൂർ മാണിയൂരിലെ ഷിജു . ശ്രീവിദ്യ ദമ്പതികളുടെ മകൻ ശ്രീദീപാണ് മരിച്ചത്.ഇന്നു രാവിയായിരുന്നു സംഭവം

Read More »

വാഹനാപകടത്തിൽ യുവാവ് മരിച്ചു

January 1st, 2021

തലശ്ശേരി: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്തുണ്ടായ ബൈക്കപകടത്തിൽ അഹൽ (18) ആണ് മരണപ്പെട്ടത്. SFI പാനൂർ ഏരിയ കമ്മറ്റി അംഗവും ചൊക്ലി ലോക്കൽ സെക്രട്ടറിയുമാണ് അഹൽ. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു

Read More »

നിര്യാതയായി

December 27th, 2020

കൊട്ടിലയിൽ ഉള്ള പരേതനായ പുതിയപറമ്പത്തു ഗോവിന്ദന്റെ ഭാര്യ ജാനകി(78) നിര്യാതയായി.മക്കൾ:പ്രദീപൻ,ഷാജി(സൗദി),രജനി,Rakthnavalli.മരുമക്കൾ:സുശീലൻ(കോഴിക്കോട്),ലക്ഷ്മണൻ(ചേപ്പറബ്),ഷൈജ(നരിക്കോട്),ശ്രീകല(ചുഴലി)സഞ്ചയനം ബുധനാഴ്ച.

Read More »

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ

December 26th, 2020

കുത്തുപറമ്പ് നെടുംപൊയിൽ: തെങ്ങുകയറ്റ തൊഴിലാളിയായ നെടുംപുറംചാൽ സ്വദേശി ബാലനാണ് മരണപ്പെട്ടത് . ശനിയാഴ്ച പുലർച്ചെ അബോധാവസ്ഥയിൽ കാണപ്പെട്ടതിനെത്തുടർന്ന് പേരാവൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചങ്കിലും മരണപ്പെട്ടിരുന്നു . തുടർന്ന് കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടം നടപടികൾക്കുമായി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി . ഏറെ നാളുകളായി ഒറ്റയ്ക്ക് കഴിയുന്ന ആളാണ് ബാലൻ ,

Read More »

മുനമ്പ് കടവ് പാലത്തിന് സമീപം പുഴയിൽ വീണ യുവാവ് മരണപ്പെട്ടു

December 25th, 2020

മുനമ്പ് കടവ് പാലത്തിന് സമീപം പുഴയിൽ വീണ യുവാവ് മരണപ്പെട്ടു മയ്യിൽ ടൗണിലെ ചമയം ടെക്സ്റ്റൈൽസ് ഉടമ ഹംസയുടെ മകൻ ഹിഷാം ആണ് മരണപ്പെട്ടത്. നീന്തൽ പഠിക്കുന്നതിനിടെ മുനമ്പ് കടവ് പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

Read More »

തളിപ്പറമ്പ് മഴൂരിൽ വാഹനാപകടത്തിൽ കണ്ടക്ടർ മരണപ്പെട്ടു

December 23rd, 2020

പൂമംഗലം - പന്നിയൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സ് കണ്ടക്ടർ വിപിൻ വാഹനാപകടത്തിൽ മരണപ്പെട്ടു. തളിപ്പറമ്പ് മഴൂരിൽ വച്ചായിരുന്നു സംഭവം. വിപിൻ സഞ്ചരിച്ച ബൈക്കിൽ ചെങ്കൽ കയറ്റി വന്ന ലോറിയിടിച്ചായിരുന്നു അപകടം.

Read More »

ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് എം ആര്‍.പവിത്രന്‍ അന്തരിച്ചു

December 2nd, 2020

തളിപ്പറമ്പ്: ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവും മുൻനക്‌സലൈറ്റ് നേതാവുമായ പ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലെ എം.ആര്‍.പവിത്രന്‍(61)നിര്യാതനായി. ചിലങ്ക കലാക്ഷേത്രത്തിലെ കലാമണ്ഡലം വിമലാദേവിയാണ് ഭാര്യ. അഖില മറ്റൊരു മകളാണ്. സഹോദരങ്ങള്‍: മദനവല്ലി, പുഷ്പ, മഹേന്ദ്രന്‍, രമേശന്‍, ജയലത(എറണാകുളം), പരേതയായ രാജേശ്വരി. സംസ്‌ക്കാരം നാളെ രാവിലെ 10 ന് തൃച്ചംബരം എന്‍ എസ് എസ് ശ്മശാനത്തില്‍ നടക്കും.

Read More »

കണ്ണൂര്‍ സ്വദേശികൾ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

November 28th, 2020

അബുദാബി: കണ്ണൂർ സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്. കാസിം-റസിയ ദമ്പതികളുടെ മകനാണ് റാഷിദ്. ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയ...

Read More »

തളിപ്പറമ്പിൽ വാഹനാപകടം യുവാവ് മരിച്ചു

November 16th, 2020

തളിപ്പറമ്പ്: ദേശിയ പാതയിൽ തൃച്ചംബരം പെട്രൊൾ പമ്പിന് മുൻവശമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ സ്വദേശിയായ കെ.എൻ.ഇസ്മയിൽ (43) ആണ് മരിച്ചത്.ഇസ്മയിൽ സഞ്ചരിച്ച ഇരുചക്രവാഹനവും ലോറിയും ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭംവം. നേരത്തെ തളിപ്പറമ്പ ബസ്റ്റാന്റിന് എതിർവശത്ത് ഫാൻസി കർട്ടൻസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഴാംമൈലിലെ അബ്ദുൾ സലാമിന്റെയും കുഞ്ഞി നബീസയുടെയും മകനാണ്. ഭാര്യ – സഫൂറ.മക്കൾ. മുഹമ്മദ് സമീൽ, മുഹമ്മദ് സാക്കി, സഹറ, സൻഹ.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോള...

Read More »

കടന്നൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു

November 11th, 2020

തൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ പരേതനായ കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഭാര്യ എം. ഖദീജ (70) കടന്നൽ കുത്തേറ്റ് മരിച്ചു. മെട്ടമ്മൽ വയലോടി കടവിലെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിലാണ് കടന്നൽ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൾ മൈമൂന (50), മറ്റൊരു മകളുടെ മക്കളായ മഷൂർ (20), തഹ്സീൻ (18) എന്നിവരെ കടന്നൽ കുത്തേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. ഖദീജയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറമ്പിൽ തേങ്ങയിടാനും വളം ചേർക്കാനുമായിരുന്നു ഇവർ എത്തിയത്. തെങ്ങോലക്...

Read More »