News Section: localnews
തളിപ്പറമ്പില്‍ ഇറച്ചികോഴികളുമായി വന്ന ലോറി കടത്തി കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഇറച്ചി കോഴികളെ വിതരണം ചെയ്യാനെത്തിയ ലോറി ഡ്രൈവറെയും ക്ലീനറെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബന്ധിയാക്കിയ ശേഷം പട്ടാപ്പകല്‍ ലോറിയും ഇറച്ചികോഴികളും മൊബൈല്‍ ഫോണുകളും കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് കുപ്പം സ്വദേശിയും ചൊറുക്കള ശാന്തിക്കരി താമസക്കാരനുമായ കെ.പി ഹൗസില്‍ കെ.പി ഷെഹീറി (40) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എന്‍.കെ സത്യനാഥിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ് കുമാര്‍, എസ്.ഐമാരായ എ.ആര് ശാര്‍ങ് ധരന്‍, ചന്ദ്രന് സിവില്‍ പോലിസ് ഓഫിസര്‍ ശിഹാബ്,...
Read More »മോറാഴയിൽ സേവാഭാരതി പ്രവത്തകന്റെ വീടിന് ബോംബെറിഞ്ഞു
തളിപ്പറമ്പ: മോറാഴ കൂഴിച്ചാലിലെ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് നിഖേഷിന്റെ വീടിന് നേരെയാണ് സ്റ്റീൽ ബോംബേറിഞ്ഞത്. രാത്രി 8:30 ഓടെ ആണ്ബൈക്കിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്. എറിഞ്ഞബോംബ് പൊട്ടാതെ ചുമരിൽ തട്ടി വീടിന്റെ മുറ്റത്ത് പതിക്കുകയായിരുന്നു. ആന്തൂർ നഗരസഭയിലെക്ക് മത്സരിച്ച ഇരുപത്തിയേഴാം വാർഡിലെ സ്ഥാനാർത്ഥിക്ക് വേണ്ടി നിഖേഷ്പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബോംബെറിഞ്ഞതെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്ത് എത്തി
Read More »വായാട് കവലയിലെ സുന്നി സെന്ററിനുനേരെ ആക്രമണം
പരിയാരം: വായാട് കവലയിലെ എ.പി വിഭാഗം സുന്നി സെന്ററിനുനേരെ ആക്രമണം. ഷട്ടറിെന്റ ലോക്ക് അറുത്തുമാറ്റി അകത്തുകയറിയ ആക്രമികള്‍ ഓഫിസിനകത്തുണ്ടായിരുന്ന കസേര, ടേബ്ള്‍, ബള്‍ബ്, ട്യൂബ്, ഫാന്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ക്കുകയും രേഖകളും മറ്റും വലിച്ചുകീറുകയും ചെയ്തു. വായാട് ബദരിയ നഗറിലുള്ള എസ്.വൈ.എസ് സാന്ത്വനം സെന്ററിെന്റ നെയിം ബോര്‍ഡും പിഴുതെടുത്തുകൊണ്ടുപോയി. സുന്നി സെന്റര്‍ സി.പി.എം ലോക്കല്‍ ...
Read More »എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ഗ്രാമ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു.
തളിപ്പറമ്പ്: `ഇൻഖിലാബ്; വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം´ എന്ന ശീർഷകത്തിൽ എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ഡിസംബർ 27 ഞായറാഴ്ച ചൊറുക്കളയിൽ സംഘടിപ്പിക്കുന്ന ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസിന്റെ ഭാഗമായുള്ള ഗ്രാമ സഞ്ചാരം കൻസുൽ ഉലമ മഖാം സിയാറത്തോടു കൂടെ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി സിയാറത്തിന് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ബി എ അലി മൊഗ്രാൽ ഡിവിഷൻ പ്രസിഡന്റ് ബി.എ.മുഹമ്മദ് അജീർ സഖാഫിക്ക് പതാക നൽകി ഗ്രാമ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു. കൻസുൽ ഉലമ മ...
Read More »തളിപ്പറമ്പ് മാർക്കറ്റിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപിടുത്തം
തളിപ്പറമ്പ് മാർക്കറ്റിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപിടുത്തം.കട പൂർണമായും അഗ്നിക്കിരയായി തീ മുകൾ നിലയിലേക്കും വ്യാപിച്ചു അഗ്നിശമന സേന സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു
Read More »ചെറിയൂരില്‍ അക്രമണത്തിനിരയായ വീടുകള്‍ കെ.പി.സി.സി.ജനറല്‍ സിക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യന്‍ സന്ദര്‍ശിച്ചു
കുറ്റ്യേരി വില്ലേജിൽ തലോറ ഒഴികെ സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും നാലാം വാർഡ് ചെറിയൂരിൽ 359 ഓളം കള്ളവോട്ട് ചെയ്ത് സിപിഎം ബൂത്ത് കൈയ്യേറുക ആയിരുന്നു എന്നും കള്ളവോട്ടിന് കൂട്ട് നിന്ന പ്രിസൈഡിങ്ങ് ഓഫീസർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി ജനറൽ സിക്രട്ടറി സോണി സെബാസ്റ്റ്യൻ അഭിപ്രായപെട്ടു. തിരഞ്ഞെടുപ്പിന് തലേന്ന് ബോംബെറിഞ്ഞ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി.സിദ്ധിക്കിന്റെയും കെ.പി.മുഹമ്മദലിയുടെയും നാലാം വാർഡ് ചെറിയൂർസ്ഥാനാർത്ഥി സി.പി.എം പ്രവർത്തകർ അടിച്ചു തകർത്ത പി.വി.ശ്രീജയുടെ വസതിയും സന്തർശി...
Read More »പട്ടുവത്ത് ഡിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു
പട്ടുവം:പട്ടുവത്ത് രാജീവൻ കപ്പച്ചേരിയുടെ വീട് ആണ് ആക്രമിച്ചത് വീടിന്റെ ഗ്ലാസ് തകർക്കുകയും സോഫകൾതീവെക്കുകയും ചെയ്തു
Read More »അറിവരങ്ങിന്‍െറ ഇരുന്നൂറ് ദിനം;സമാപനം നാളെ
തളിപ്പറമ്പ് ; തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്‍െറ ഇരുന്നൂറാം ദിന പരിപാടിക്ക് നാളെ സമാപനം.രാവിലെ 10 മണിക്ക് ഓണ്‍ലെെനില്‍ വെച്ച് നടക്കുന്ന ചടങ്ങ് സിവില്‍ സര്‍വീസ് പരിശീലക ജോസ്ന ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.ചെയര്മാന് ഷാക്കിര്‍ തോട്ടിക്കല്‍ അധ്യക്ഷത വഹിക്കും.ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസ് സ്വാഗതം പറയും
Read More »പട്ടുവത്ത് യു.ഡി.എഫ്-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

തളിപ്പറമ്പ്: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും അനുവദിച്ച സമയം കഴിഞ്ഞ് ഉച്ചഭാഷിണി വച്ച് ആഹ്ലാദപ്രകടനം നടത്തുകയും തടയാന്‍ ചെന്ന പോലിസുകാരെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പട്ടുവം കുഞ്ഞിമതിലകത്തെ യു.ഡി.എഫ്-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. യു.ഡി.എഫ് പ്രവര്‍ത്തകരായ കപ്പച്ചേരി രാജീവന്, സുദര്ശനന്, ജസീല്‍, ഷെഫീക്, പന്നേരി ഗോവിന്ദന്, പി.പ്രദീപന് തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന 50ഓളം യു.ഡി.എഫ്-ലീഗ്...
Read More »വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദ്ദനമേറ്റു
വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. പിന്നിൽ സി പി എമ്മെന്നാണ് ആരോപണം. റോഡിൽ വച്ച് സി പി എം പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. എൽ ഡി എഫിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ വനിതാ സംവരണ വാർഡിലാണ് ലത സുരേഷ് മത്സരിച്ചത്. സി പി എം സ്ഥാനാർത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്...
Read More »