News Section: ചപ്പാരപടവ്
കൂവേരി പുഴയിൽ കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി
കൂവേരി പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ മൃതദേഹം കണ്ടെത്തി. കൂവേരി പൂണംങ്ങോട് കടവിന് സമീപത്തു നിന്നും ഇന്ന് രാവിലെ 11 മണിയോടെയാണ് കണ്ടെത്തിയത്. നെല്ലിപ്പാറ സ്വദേശി ജിൻസ് എന്ന സെബാസ്റ്റ്യന്റെ (21) മൃതദേഹമാണ് ഇന്ന് രാവിലെ തിരച്ചിൽ നടക്കുന്നതിനിടെ അപകടം നടന്ന സ്ഥലത്തു നിന്നും 500 മീറ്റർ അകലെയായി പൊങ്ങിയത്. വ്യാഴാഴ്ചയാണ് നെല്ലിപ്പാറ കുറിഞ്ഞിക്കുളം ഊഴിയാട്ട് ജിൻസ് (സെബാസ്റ്റ്യൻ-20) ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാൻ ശ്രമിച്ച സഹോദരി ജിൻസി, അയൽവീട്ടുകാരി സനിത എന്നിവരും പുഴയിലെ ഒഴുക്കിൽപ്പെട്ടിരുന്...
Read More »കൂവേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായി തിരച്ചില്‍ തുടരുന്നു
കൂവേരി: കൂവേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കൂടെയുണ്ടായിരുന്ന സഹോദരിയേയും കൂട്ടുകാരിയേയും സമീപവാസി രക്ഷപ്പെടുത്തി. നെല്ലിപ്പാറ കുറിഞ്ഞിക്കുളം സ്വദേശി ഊഴിയാട്ട് ജിമ്മിയുടെ മകന് ജിന്സിനെയാണ് (സെബാസ്റ്റ്യന്‍-20) കാണാതായത്. കൂവേരി പുഴയില്‍ പൂണങ്ങോട് കടവിലാണ് സംഭവം. തളിപ്പറമ്പ് നാഷണല്‍ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ് ജിന്സിന്. വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ ജിന്‍സ് അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് ബഹളംവെച്ച് സഹോദരി ജിന്‍സിയും കൂടെയുണ്ടായിര...
Read More »ജില്ലയിൽ ഇന്ന് 602 പേർക്ക് കോവിഡ് ; തളിപ്പറമ്പിൽ 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഇന്ന് (07/10/2020) ജില്ലയില്‍ 602 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം 1. കണ്ണൂര്‍ കോര്പ്പറേഷന് 36 2. ആന്തൂര്‍ മുനിസിപ്പാലിററി 10 3. ഇരിട്ടി മുനിസിപ്പാലിററി 17 4. കൂത്തുപറമ്പ് മുനിസിപ്പാലിററി 7 5. പാനൂര്‍ മുനിസിപ്പാലിററി 10 6. പയ്യന്നൂര്‍ മ...
Read More »കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തി.
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി കാർഷിക വിളകളുമായി എരുവാട്ടിയിൽ കർഷക ഐക്യദാർഢ്യ മാർച്ച് നടത്തി. പരിപാടിയുടെ ഭാഗമായി എരുവാട്ടി വാർഡിലെ മികച്ച കർഷകരായ മുതുകാട് കുട്ടപ്പൻ, കുന്നുവിള കുഞ്ഞുമോൻ എന്നിവരെ ആദരിച്ചു. പ്രതിഷേധ പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അലി മംഗര മുഖ്യപ്രഭാഷണം നടത്തി. ഉനൈസ് എരുവാട്ടി, ജാസിർ പെരുവണ, സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ് തുടങ്ങിയവർ സംസാരി...
Read More »ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ ഗ്രാമപ്പഞ്ചായത്താക്കിയുള്ള പ്രഖ്യാപനം പ്രസിഡൻറ് സജി ഓതറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.നസീറ അധ്യക്ഷതവഹിച്ചു. അഞ്ച് വർഷത്തെ ശുചിത്വപദ്ധതി റിപ്പോർട്ട് വി.ഇ.ഒ. ദിവ്യ അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ പ്രമീള രാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ പി.ജെ.മാത്യു, എം.മൈമൂനത്ത്, സെക്രട്ടറി എ.വി.പ്രകാശൻ, എച്ച്.ഐ.ശിവദാസ്, അനിതാ സുരേന്ദ്രൻ, ജെസി ജോസഫ്, എ.ഇ.അർച്ചന, അസിസ്റ്റന്റ് സെക്രട്ടറി പി.രാജസുന്ദരൻ എന്നിവർ സംസാരിച്ചു.
Read More »ബിരിയാണി ഫെസ്റ്റ് ലേക്കുള്ള ആദ്യ ഓർഡർ സ്വീകരിച്ചു
തളിപ്പറമ്പ: ഏഴുംവയല്‍ നൂറുല്‍ ഇസ്ലാം മദ്രസ പുനരുദ്ധാരണര്ത്ഥം ഏഴുംവയല്‍ ഫാത്തിമ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ഫെസ്റ്റിലേക്കുള്ള ആദ്യ ഓര്‍ഡര്‍ പ്രമുഖ പണ്ഡിതന് ഉമ്മര്‍ നദവി തോട്ടിക്കല്‍ ജനറല്‍ സെക്രട്ടറി ഷഫീഖ് ഏഴുംവയല്‍ അവര്‍കള്‍ക്ക് കൈമാറി.
Read More »കനത്ത മഴയില്‍ ചപ്പാരപ്പടവ് ടൗണ്‍ വെള്ളത്തിനടിയിലായി; വായാട്, പാറോളി ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു; നിരവധി വീടുകളില്‍ വെള്ളം കയറി
കനത്ത മഴയില്‍ ചപ്പാരപ്പടവ് ടൗണ്‍ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി 12 മണിമുതല്‍ ആണ് വെള്ളം കേറാന്‍ തുടങ്ങിയത് നിരവധി വ്യപാര സ്ഥാപന ങ്ങളില്‍ വെള്ളം കയറി. തേറണ്ടി അരിപ്പാമ്പ്ര പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വായാട്, പാറോളി ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുപ്പം പുഴയുടെ സമീപത്തുള്ള നിരവധി വീടുകളും വെള്ളം കയറിയ നിലയിലാണ്. കര്‍ണാടക വനത്തില്‍ ഉണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലുമാണ് ചപ്പാരപ്പടവ് ടൗണ്‍ വെള്ളം കയറിയത് എന്നാണ് പ്രാഥമിക നിഗമനം
Read More »ഡങ്കിപ്പനി ഭീതി;ശുചീകരണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നിവേദനം നല്കി
പെരുവണ:കോവിഡ് 19 ജില്ലയിൽ സൃഷടി ക്കുന്ന ആഘാതത്തിനൊപ്പം പെരുവണ യിൽ ഡങ്കിപ്പനിയും പടരുന്നു.മഴ എത്തിയതും ശുചീകരണം നടത്താത്തതും റോഡുപണി നടക്കുന്നതും പകർച്ചവ്യാധി ക്ക് കാരണമാവുന്നുണ്ട്. പലയിടത്തും ഓസ്റ്റില്ല മണ്ണും മാലിന്യങ്ങളും നിറഞ്ഞ സ്വിതിയാണ്. എത്രയും പെട്ടന്ന് ശുചീകരണം നടത്തി രോഗ വ്യാപനം തടയണമെന്ന് മുസ്ലിം ലീഗ് PWD എഞ്ചിനീയർക്ക് നിവേദനം നൽകിയിട്ടുണ്ട്. ആവശ്യമായ നടപടി എടുക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
Read More »യൂത്ത് ലീഗിന്റെ പെരുന്നാൾ സമ്മാനം
ശാഖയിലെ 200 ൽ പരം വീടുകളിൽ യൂത്ത് ചപ്പാരപ്പടവ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. ശാഖ പ്രസിഡന്റ് ഫാറൂഖിന് കൈമാറി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി സി ഉവൈസ് ചപ്പാരപ്പടവ് ഉത്ഘാടനം ചെയ്തു ആസിഫ് ചപ്പാരപ്പടവ്, കെ.യൂനുസ്, എം ശുഹൈബ്, എം മിസ്ഹബ്, എം.പി മഹ്റൂഫ്. എന്നിവർ പങ്കെടുത്തു.
Read More »കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ചപ്പാരപ്പടവ്, മതുക്കോത്ത്, ധർമ്മടം സ്വദേശികൾക്ക്
ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് (മെയ് 20) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര് ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ദുബൈയില്‍ നിന്ന് മെയ് 16ന് ഐഎക്സ് 434 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരിയും മെയ് 17ന് ഐഎക്സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി 41കാരനുമാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്. ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ട...
Read More »