SHARE NEWS
തളിപ്പറമ്പ്: കല്യാശേരി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം.വിജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഡി വൈ എഫ് ഐ പട്ടുവം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് റാലി നടത്തി.
കാവുങ്കലില്‍ നിന്നും പട്ടുവം കടവിലേക്ക് നടത്തിയ റാലി സിപിഎം പട്ടുവം ലോക്കല്‍ സെക്രട്ടരി പി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി. സന്ദീപ് അധ്യക്ഷത വഹിച്ചു ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് എന്‍. അനൂപ്, സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം ആനക്കീല്‍ ചന്ദ്രന് സംസാരിച്ചു. കെ. രതീഷ് സ്വാഗതം പറഞ്ഞു.
യൂത്ത് റാലിക്ക് കെ. ശ്യാംകുമാര്‍, എം.വി. ഷിജിന, കെ. സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.