ലോക പരിസ്ഥിതി ദിനം; ഔഷധ സസ്യ വിതരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

By | Sunday June 6th, 2021

SHARE NEWS

തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യ വിതരണവും, തണല്‍ വൃക്ഷതൈ നടീല്‍ കര്‍മ്മവും നടത്തി.

വെള്ളിക്കീല്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി വി.സതീദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ 500ഓളം ഔഷധ ,വൃക്ഷതൈകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും എത്തിച്ചു നല്‍കി.

ക്ലബ് സെക്രട്ടറി എം. അഭിലാഷ്, പ്രസിഡന്റ് കെ.ഷിബു, പാറോല്‍ രാജേഷ്, കെ.സിജില്‍, കെ.വി.രാജേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read