കീഴാറ്റൂര്‍ വയലില്‍ കോലം കത്തിച്ച് വയല്‍കിളി പ്രതിഷേധം

By | Tuesday October 13th, 2020

SHARE NEWS

കണ്ണൂര്‍: ദേശീയ പാത വികസനത്തിന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തറക്കല്ലിടുേമ്പാള്‍ ഏറെ നാളത്തെ ശാന്തത കൈവെടിഞ്ഞ് വയല്‍ക്കിളികളുടെ പ്രതിഷേധം വീണ്ടും ഉണര്‍ന്നു.

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചായിരുന്നു അവരുടെ പ്രതിഷേധം. സ്ഥലം എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരം ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാന്‍ കീഴാറ്റൂര്‍ വായനശാലയിലും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

കീഴാറ്റൂര്‍ നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മിക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധ സമരമാണ് വയല്‍ക്കിളി സമരം എന്നറിയപ്പെട്ടത്. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടവും, എതിര്‍പ്പും ഒഴിവാക്കാനാണ് കുപ്പം- കീഴാറ്റൂര്‍ -കൂവോട് -കുറ്റിക്കോല്‍ ബൈപാസ് ഉണ്ടാക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നത്. ഈ നിര്‍ദ്ദേശപ്രകാരം പാത നിര്‍മിക്കുമ്പോള്‍ ഏതാണ്ട് നൂറോളം വീടുകള്‍ പൊളിക്കേണ്ടി വരുമെന്നായതോടെ പ്രതിഷേധം കനത്തു. കീഴാറ്റൂരിലൂടെ അലൈന്‍മെന്റ് നിര്‍മിക്കാന്‍ ബദല്‍ നിര്‍ദ്ദേശം വന്നു. ഇപ്രകാരം നടപ്പിലാക്കിയാല്‍ മുപ്പതോളം വീടുകള്‍ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read