കാത്തിരിപ്പിന് വിരാമം; ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് തീവണ്ടി സര്‍വീസ് തുടങ്ങി

By | Wednesday October 21st, 2020

SHARE NEWS

ബെംഗളൂരു: ആറുമാസങ്ങൾക്കുശേഷം ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് തീവണ്ടി ഓടിത്തുടങ്ങി. വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന തീവണ്ടിയാണിത്.

ലോക്ഡൗണിനുശേഷമുള്ള ആദ്യസർവീസിൽ യാത്രക്കാർ കുറവായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിന് പുറപ്പെടേണ്ടിയിരുന്ന യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് (06537) ഏതാനും മിനിറ്റുകൾ വൈകിയാണ് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ 9.50-ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂർ-യശ്വന്തപുര എക്സ്പ്രസ്(06538) ബുധനാഴ്ച വൈകീട്ട് 6.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് യശ്വന്തപുരയിലെത്തും.

കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് തീവണ്ടിസർവീസ് ആരംഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read