തളിപ്പറമ്പ് നഗരസഭ തെളിമ പുരസ്‌കാര വിതരണം നടത്തി

By | Wednesday October 28th, 2020

SHARE NEWS

2019- 2020 അധ്യയന വർഷം തളിപ്പറമ്പ് നഗരസഭ തെളിമ എന്ന പേരിൽ നഗരസഭാ പരിധിയിലെ 15 വിദ്യാലയങ്ങളിൽ ശുചിത്വവും ജൈവ വൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി ക്ലബ് രൂപീകരിച്ച്പ്രവർത്തിച്ചു വരികയാണ്‌. വീടും വിദ്യാലയവും ശുചിയായി സൂക്ഷിക്കുന്ന പ്രവർത്തനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെ നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.

പെൻബോക്സ് സ്ഥാപിക്കൽ, മരങ്ങൾ നട്ട്പിടിപ്പിക്കൽ, പൂന്തോട്ട നിർമ്മാണം,സെമിനാർ, ഇലക്കറി മേളവിവിധ മത്സരങ്ങൾ, പോസ്റ്റർ,ക്വിസ് മത്സരം, ഫീൽഡ് ട്രിപ്പ്,ശുചിത്വ ക്ലാസ് മുറിക്ക് സമ്മാനം, ജൈവ പച്ചക്കറി കൃഷി, പാഠം ഒന്ന് പാടത്തേക്ക്, സ്വാപ്പ്ഷോപ്പ്, ബോധവത്കരണ റാലി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

2019_ 2020 വർഷം തെളിമ പുരസ്കാരത്തിന് അർഹരായവർ

UP വിഭാഗം-
1 .G.m.u.p -.S.തളിപ്പറമ്പ്.
2. M. M.U. P. S. കുപ്പം

H.S_ വിഭാഗം-
സർ സയ്യിദ് HSS തളിപ്പറമ്പ്

LP വിഭാഗം
1-C. H. M.LPS തളിപ്പറമ്പ്
2. G.L. P. S. കരിമ്പം

തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ വത്സല പ്രഭാകരൻ്റെ അധ്യക്ഷതയിൽ നടന്ന തെളിമ പുരസ്കാര സമർപ്പണ പരിപാടി ചെയർമാൻ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.മുഹമ്മദ് ഇഖ്ബാൽ, കെ അഫ്സത്ത്, രജനി രാമാനന്ദ്, കൗൺസിലർ എം.ചന്ദ്രൻ, കോ.ഓർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, പി.പി.സുകുമാരൻ, പി ദിനേശൻ, നസീമ. പി, ഫഹദ് മുഹമ്മദ് പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read