വൈറലായി പയ്യന്നൂരിലെ ടെറസിലെ സ്വിഫ്റ്റ് കാർ

By | Thursday June 10th, 2021

SHARE NEWS

പയ്യന്നൂർ: സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായ ടെറസിന് മുകളിലെ കാർ നമ്മുടെ സ്വന്തം പയ്യന്നൂരിൻ്റ പേരിന് മാറ്റ് കൂട്ടുന്നു. പയ്യന്നൂർ മമ്പലത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രസൂൺ മൈത്രിയുടെ വീടിൻ്റെ ടെറസിലാണ് ഈ അത്ഭുത കലാസൃഷ്ടിയുടെ പിറവി. ശില്പി രാജീവൻ പയ്യന്നൂരാണ് ഇത് നിർമ്മിച്ചത്.

വീടിൻ്റെ ചിമ്മിനിയുടെ ഭാഗം വീടിൻ്റെ ഭംഗിക്ക് കോട്ടം തട്ടുന്ന തരത്തിലായതിനാൽ അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്ന ചിന്തയാണ് പ്രസൂണിനെ ഈ വെത്യസ്ഥ ചിന്തയിൽ എത്തിച്ചത്. പ്രസൂണിൻ്റെ ആഗ്രഹത്തിനൊപ്പം ശിൽപി രാജീവൻ പയ്യന്നൂരിന്റെ കഴിവും,കരവിരുതും ചേർന്നeപ്പാൾ ടെറസിന് മുകളിലെ ചിമ്മിനിയുടെ ഭാഗം കാറായി രുപ മാറ്റം വന്ന് ആകർകമായി. കാറിന്റെ മാതൃകയിൽ കമ്പിയും നെറ്റും കെട്ടി ഉറപ്പിച്ച ശേഷം കോൺക്രീറ്റ് ചെയ്തു.പിന്നീട് ഒറിജിൻ കാറിന്റെ അളവിൽ മാർക്ക് ചെയ്ത് ചാന്ത് തേച്ച് പിടിപ്പിച്ച് മിനുക്കിയെടുത്ത് നിറം നൽകി ഒറിജിനിലിനെ വെല്ലുന്ന കാറിനെ രൂപാന്തരപ്പെടുത്തിയത്.

ചിമ്മിനിയിലൂടെ അടുപ്പിൽ നിന്ന് ഉയർന്നു വരുന്ന പുക ടെറസിനും കാറിന്റെ ടയറിനും ഇടയിലുള്ള വിടവിലൂടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തു പോകും. സിമന്റും പൂഴിയും ജില്ലിയുമാണ് അസംസ്കൃത വസ്തുക്കൾ. 12 അടി നീളം, 6 അടി ഉയരം, 5 വീതി ഇതാണ് കാറിന്റെ അളവ്.

ചിമ്മിനി നേരത്തെ നിർമിച്ചതിനാൽ ചുമരോ കോൺക്രീറ്റോ പുറത്ത് കാണാത്ത വിധത്തിൽ അതീവ ശ്രദ്ധയോടെയാണ് ശിൽപി രാജീവൻ കാർ ഒരുക്കിയത്. അവസാന ഘട്ടത്തിൽ ശിൽപിക്കൊപ്പം രമേശൻ നടുവിൽ, പ്രണവ് മാതമംഗലം, കെ.വി.അരുൺകുമാർ എന്നിവരും കൈമെയ് മറന്ന് ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ കാർ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read