പാപ്പിനിശ്ശേരിയിൽ സർക്കാർ വൃദ്ധസദനത്തിലെ മേട്രൻ ജീവനൊടുക്കി; മാനസിക പീഡനമെന്ന്‌ പരാതി

By | Tuesday October 13th, 2020

SHARE NEWS

പാപ്പിനിശ്ശേരി: കണ്ണൂർ ഗവ. വൃദ്ധസദനത്തിലെ മേട്രൻ പാപ്പിനിശ്ശേരി പാമ്പാല സ്വദേശിനി പി.ജ്യോത്സ്‌നയെ (47) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.

ഒക്ടോബർ എട്ടിന് വൃദ്ധസദനത്തിലെ ചില പരാതികളെത്തുടർന്ന് സാമൂഹികനീതി വകുപ്പ് സംസ്ഥാന ഡയറക്ടർ ജ്യോത്സ്‌നയെ സസ്പെൻഡ് ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തതിൽ മനംനൊന്താണ്‌ അവർ ജീവനൊടുക്കിയതെന്ന്‌ ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കും വളപട്ടണം പോലീസിലും സാമൂഹിക നീതിവകുപ്പ് മന്ത്രിക്കും നൽകിയ പരാതിയിൽ ആരോപിച്ചു.

വൃദ്ധസദനത്തിലെ അവശതയിലുള്ള ഒരു അന്തേവാസിയെ പരിചരിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സസ്പെൻഷന് ആധാരമായി പറയുന്നത്. അവധിയിലായിരുന്ന സമയത്താണ്‌ ജ്യോത്സ്‌നയെ സസ്പെൻഡ് ചെയ്തത്. അന്നുമുതൽ ഭാര്യ മാനസികമായി സമ്മർദത്തിലായിരുന്നുവെന്ന് ഭർത്താവ് പി.പി.മുരളീധരൻ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സാമൂഹിക നീതിവകുപ്പ് ജില്ലാ മേധാവി, പരാതി കൊടുത്ത വൃദ്ധസദനത്തിലെ ജീവനക്കാർ എന്നിവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നാറാത്തെ പരേതനായ പണ്ടാരപ്പുരയിൽ നാരായണന്റെയും കമലയുടെയും മകളാണ് ജ്യോത്സ്‌ന. മക്കൾ: അർജുൻ, അമല. സഹോദരങ്ങൾ: പുഷ്പജൻ, ലത, സീന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read