Categories
headlines

എല്ലാം സുബൈർ പറഞ്ഞിട്ട്; മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈറിനെതിരെ ആരോപണവുമായി തളിപ്പറമ്പ് മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് കേസിലെ പ്രതി രംഗത്ത്.

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മലിനജല പ്ലാന്റിലെ മലിനജലം തുറന്ന് വിട്ടത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് കേസിലെ പ്രതി തളിപ്പറമ്പ് സ്വദേശി സജീദ് കായപുരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തന്നോട് മലിനജലം തുറന്ന് വിടാന്‍ പറഞ്ഞതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം താന്‍ കോടതിയെ സമീപിക്കുമെന്നും സജീദ് തളിപ്പറമ്പ് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലെ ഭൂമിയില്‍ നിര്‍മ്മിച്ച മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ വാള്‍വ് തുറന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കിയ സംഭവത്തില്‍ ഞായറാഴ്ചയാണ് സജീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. സുബൈറിന്റെ ആവശ്യപ്രകാരമാണ് താനിത് ചെയ്തതെന്ന് വ്യക്തമാക്കുന്ന സജീദിന്റെ ശബ്ദ സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കമ്മിറ്റി പോലീസിന് നല്‍കിയ വിവരത്തിലാണ് സജീദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതേ സമയം താന്‍ പോലീസിന് നല്‍കിയ മൊഴിക്ക് വിപരീതമായാണ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് സജീദ് പ്രതികരിച്ചു. പി.കെ. സുബൈറിന്റെ അടുത്ത സുഹൃത്തായിരുന്നു താന്‍. പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് സുബൈര്‍ തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ച് സയ്യിദ് നഗറിലേക്ക് വരാന്‍ പറഞ്ഞു. സീതി സാഹിബ് സ്‌കൂളിന്റെ കണക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴി മാറ്റാന്‍ സഹായിക്കണമെന്നും താന്‍ വലിയ പ്രതിസന്ധിയിലാണെന്നും ആവശ്യപ്പെട്ടു. പകരം തന്റെ കട ബാധ്യതകള്‍ തീര്‍ത്ത് ജോലി തരപ്പെടുത്തി തരുമെന്നും സുബൈര്‍ പറഞ്ഞു. അതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സജീദ് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

എന്നാല്‍, കൃത്യം നടത്തിയ ശേഷം ഈ വിവരം പറയാന്‍ പലതവണ വിളിച്ചിട്ടും സുബൈര്‍ ഫോണെടുത്തില്ല. മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ ഫോണെടുക്കുകയും ചെയ്തു. സംഭവത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടായപ്പോള്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഈ കുറ്റം തന്റെ മാത്രം തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിച്ചത്. അത്തരമൊരു ഘട്ടത്തിലാണ് താന്‍ വാട്‌സ് ആപ്പിലൂടെ സത്യം തുറന്ന് പറഞ്ഞത്. ഈ വിഷയത്തില്‍ താന്‍ കോടതിയെ സമീപിക്കും. സുബൈറിനെതിരായ എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്നും സജീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന് എത്തുന്നതിനിടെ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സുരക്ഷയോടെയാണ് സജീദ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Thaliparamba Live

RELATED NEWS

NEWS ROUND UP