കപ്പാലം-മന്ന റോഡില്‍ ഒക്ടോബര്‍ 24 മുതല്‍ രാത്രി ഗതാഗതം നിരോധിച്ചു

By | Friday October 23rd, 2020

SHARE NEWS

തളിപ്പറമ്പ്- ശ്രീകണ്ഠാപുരം- ഇരിട്ടി റോഡില്‍ കപ്പാലം മുതല്‍ മന്ന വരെ മെക്കാഡം ടാറിങ് ചെയ്യുന്നതിനാല്‍ ഇതു വഴിയുള്ള രാത്രി ഗതാഗതം ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ ആറ് വരെ നിരോധിച്ചു. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിരോധനം.

തളിപ്പറമ്പില്‍ നിന്ന് ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കപ്പാലം വ്യാപാരഭവന്‍, രാജരാജേശ്വര ക്ഷേത്രം, ആടിക്കുംപാറ, കാര്യമ്പലം, സയ്യിദ്‌നഗര്‍ വഴി ആലക്കോട് റോഡില്‍ കയറി പോകണം. ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗങ്ങളില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ മന്ന ജംഗ്ഷന്‍, ചിന്മയ മിഷന്‍ സ്‌കൂള്‍, പൂക്കോത്ത് നട വഴി തളിപ്പറമ്പിലേക്ക് പോകണമെന്നും പൊതുമരാമത്ത് വകുപ്പ് ദേശീയപാത അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read