കരിമ്പം: വെള്ളാരംപാറ മഹല്ല് ജമാഅത്ത് കമ്മിറ്റി എല്ലാ മാസവും നടത്തി വരുന്ന മഹ്ളറത്തുൽ ബദരിയ്യ-സ്വലാത്ത് മജ്ലിസിന്റെ വാർഷികവും മഹല്ലിന്റെ ഉപദേഷ്ടാവായിരുന്ന മർഹൂം പി.കെ. ഉസ്താദിന്റെ അനുസ്മരണവും നടത്തി. ബൂസ്വീരി ഗാർഡൻ ജുമാമസ്ജിദിൽ വെച്ച് നടന്ന സ്വലാത്ത് മജ്ലിസിന് നൂർ മുഹമ്മദ് മിസ്ബാഹി തട്ടുമ്മൽ നേതൃത്വം നൽകി.
സുബൈർ സഖാഫി പുത്തൻതെരു ഉത്ബോധനം നടത്തി. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് പി.കെ. ഉമർ മൗലവി നരിക്കോട്, അബ്ദുസ്സമദ് അമാനി പട്ടുവം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് പൂക്കോയ തങ്ങൾ, , എ.പി. നൗഫൽ അബൂബക്കർ, ഫൈസൽ അമാനി, എസ്.വൈ.എസ് തളിപ്പറമ്പ് സോൺ ജനറൽ സെക്രട്ടറി ശംസുദ്ദീൻ സഖാഫി കൂനം, ഹാഫിള് അബ്ദുൽ നാസർ ലത്വീഫി, കെ.എം.കെ. മഴൂർ, തുടങ്ങിയവർ പങ്കെടുത്തു.
ലത്തീഫ് മന്ന സ്വാഗതവും അൻവർ സാദാത്ത് നന്ദിയും പറഞ്ഞു.