Categories
headlines

തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങല്‍ക്കെതിരെ നടപടി വരുന്നു.താലൂക്ക് ഓഫീസ് പരിസരത്തും മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും നിരവധി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുന്‍കൈയെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കാരണം സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ ഗതാഗത കുരുക്കിനും ഔദ്യാഗിക വാഹനങ്ങളുടെ യാത്രയ്ക്ക് തടസ്സവും നേരിടുന്നുണ്ട്.പലരും രാവിലെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്ത് പോയി വൈകുന്നേരമോ രാത്രിയിലോ ആണ് തിരികെ എടുക്കുന്നത്.

ഈ സാഹചര്യത്തില്‍ 2021 ജൂലൈ 19 മുതല്‍ ഔദ്യോഗിക വാഹനങ്ങള്‍ക്കും, മിനി സിവില്‍ സ്‌റ്റേഷന്‍, താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും മാത്രമേ കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. ഓഫീസ് ആവശ്യത്തിന് വാഹനങ്ങളില്‍ വരുന്നവര്‍ കോമ്പൗണ്ടിനുള്ളില്‍ ഗതാഗത കുരുക്ക് ഉണ്ടാകാത്ത വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് ആര്‍ ഡി ഒ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടാതെ വൈകിട്ട് 6 മണിമുതല്‍ രാവിലെ 9 മണിവരെ ഗേറ്റ് അടച്ചിടുന്നതും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്.ഉടമകള്‍ക്കെതിരെ നിയമാനുസൃത നടപടികളും കൈക്കൊള്ളുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ഇ.പി.മേഴ്‌സി അറിയിച്ചു

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP