പരിയാരം:സിപിഎം ന് പരാജയഭീതി. സതീശൻപാച്ചേനി

By | Friday October 16th, 2020

SHARE NEWS


പരിയാരം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ട സിപിഎം കള്ളവോട്ട് ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ആരോപിച്ചു.അഴിമതിയിൽ മുങ്ങിയ സംസ്ഥാനസർക്കാരിനെതിരെയുള്ള പ്രധിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഭയത്തിൽ കുറുക്കുവഴിയിലൂടെ അധികാരം നിലനിർത്താനാണ് പരിയാരം ഗ്രാമപഞ്ചായത്ത്‌ വാർഡുകളിൽ വ്യാജവോട്ടർമാരെ തിരുകി കയറ്റിയത്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും വ്യാജവോട്ട് ചേർക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ അടക്കം മറുപടി പറയേണ്ടിവരുമെന്നും പാച്ചേനി പറഞ്ഞു. പരിയാരം ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ യുഡിഎഫ് പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ പ്രധിഷേധധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി വി അബ്ദുൽഷുക്കൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി രവീന്ദ്രൻ, സി എം പി ജില്ലാകമ്മിറ്റി അംഗം എൻ. കുഞ്ഞിക്കണ്ണൻ, അഷ്‌റഫ്‌ കൊട്ടോല ,കെ. രാജൻ, പി ആനന്ദകുമാർ പ്രസംഗിച്ചു. പി വി സജീവൻ സ്വാഗതവും വി വി രാജൻ നന്ദിയും പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read