Categories
headlines

പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുരയില്‍ തിങ്കളാഴ്ച്ചമുതല്‍ പ്രവേശനം അനുവദിക്കും

ധര്‍മ്മശാല: പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ ജൂണ്‍ 28 മുതല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെയാണ് പ്രവേശനം.

ഈ സമയത്ത് ഭക്തജനങ്ങള്‍ക്ക് മടപ്പുരയ്ക്ക് അകത്ത് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരുവപ്പന വെള്ളാട്ടം, കുട്ടികള്‍ക്കുള്ള ചോറൂണ്‍ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ചായ, പ്രസാദം, താമസ സൗകര്യം എന്നിവയും അനുവദിക്കില്ല. വഴിപാട് കൗണ്ടര്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP