പരിയാരം ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം

By | Saturday October 10th, 2020

SHARE NEWS

ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആവിഷ്കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖര മാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച 589 തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശുചിത്വ പദവി അംഗീകാരം കരസ്ഥമാക്കിയത്. *പരിയാരം ഗ്രാമ പഞ്ചായ ത്ത് ആദ്യ ഘട്ടത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കൻ കഴിഞ്ഞു .

ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉൽഘാടനം 10/10/2020 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തിനുള്ള ശുചിത്വ പദവി ഉപഹാര സമർപ്പണവും , സർട്ടിഫിക്കറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ടി ലത നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ രാജേഷ് ഉപഹാരവും ശുചിത്വസമ്മതപത്രവും ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി രമ ശുചിത്വ പദവി റിപ്പോർട്ട് അവതരിപ്പിച്ചു. വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ടി മനോഹരൻ, റിസോർഴ്സ് പേഴ്സൺ പി പി ജനാർദ്ദനൻ മാസ്റ്റർ ആശംസകള്‍ നേർന്ന് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസി: സെക്രട്ടറി കെ സി രാജീവന്‍ സ്വാഗതവും, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം വിവേക് നന്ദിയും പറഞ്ഞു.

അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിക്കുന്നതില്‍ ഗ്രാമപഞ്ചായത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച നല്ലവരായ നാട്ടുകാര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ഗ്രാമ പഞ്ചായത്ത് ഹരിതകര്‍മ്മ സേനാംഗങ്ങള്‍, അതത് ഘട്ടങ്ങളില്‍ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൂടെ നിന്ന ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള മിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരെയും ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read