മട്ടന്നൂരില്‍ പ്രചരണ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ എം.എസ്.എഫ് നേതാവ് ഷോക്കേറ്റ് മരിച്ചു.

By | Sunday March 28th, 2021

SHARE NEWS

മട്ടന്നൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ എം.എസ്.എഫ് നേതാവ് ഷോക്കേറ്റ് മരിച്ചു.എം.എസ്.എഫ് മുൻസിപ്പൽ ട്രഷറർ
ചാവശ്ശേരിയിലെ യു പി സിനാ (21) നാണ് മരണപ്പെട്ടത്. പേരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പ് 19 മൈലിൽ കൊടി തോരണം കെട്ടുന്നതിനെയാണ് സംഭവം. പ്രചരണാർത്ഥം ഇന്നും നാളെയും മുനിസിപ്പാലിറ്റി പരിധിയിൽ സ്വീകരണ പരിപാടിക്ക് വേണ്ടിയുള്ള ഒരുക്കത്തിനിടെ ആയിരുന്നു സംഭവം. സ്വീകരണ പരിപാടിക്ക് വേണ്ടി കൊടി തോരണങ്ങൾ അലങ്കരിക്കുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ഷോക്കേൽക്കുകയായിരുന്നു. ബഷീറുദ്ദീനാണ് പിതാവ്. മാതാവ് യു.പി സുഹ്റ. സിറാസി, ഷഹ്സാദ്, സഹ്ഫറ, ഇർഫാൻ സഹോദരങ്ങളാണ്. മയ്യത്ത് പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെ ചാവശേരിയിലെത്തും. തുടർന്ന് ചാവശ്ശേരി മദ്രസ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ചാവശ്ശേരി ഖബർസ്ഥാനിൽ ഖബറടക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read