ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി മദ്യവുമായി 52കാരന്‍ തളിപ്പറമ്പ എക്‌സൈസിന്റെ പിടിയില്‍

By | Monday March 29th, 2021

SHARE NEWS

തളിപ്പറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി വിദേശ മദ്യവുമായി 52കാരനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.ഹോസ്ദുര്‍ഗ് താലുക്കില്‍ ഉദിനൂര്‍ സ്വദേശി സുരേശന്‍ ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം വി അഷറഫിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. കെഎല്‍ 59 സി 5699 നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 18 കുപ്പി (9 ലിറ്റര്‍) മദ്യമാണ് പിടിച്ചെടുത്തത്. റെയ്ഡ് നടത്തിയ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനേഷ്, ഷൈജു, ശരത്ത് ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read