മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെആര്‍എംയു തളിപ്പറമ്പ് മേഖല കമ്മിറ്റിക്ക് ഭക്ഷ്യ ധാന്യ കിറ്റും ഔഷധ കിറ്റും വിതരണം ചെയ്തു

By | Monday June 7th, 2021

SHARE NEWS

തളിപ്പറമ്പ്:ലയേണ്‍സ് ക്ലബ്ബ് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെആര്‍എംയു തളിപ്പറമ്പ് മേഖല കമ്മിറ്റിക്ക് ഭക്ഷ്യ ധാന്യ കിറ്റും കോവിഡ് പ്രതിരോധത്തിന് കൂവോട് ആയുര്‍വേദാശുപത്രി ഔഷധ കിറ്റും നല്‍കി. ഭക്ഷ്യ ധാന്യ കിറ്റ് ലയേണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ വി സനലും ആയുര്‍വേദ കിറ്റ് കെആര്‍എംയു ജില്ലാ സെക്രട്ടറി പീറ്റര്‍ ഏഴിമലയും പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ കുടയും നല്‍കി. എം വി രാജേഷ് അധ്യക്ഷനായി. ലയണ്‍സ് ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ്, പ്രസ് ഫോറം സെക്രട്ടറി വിമല്‍ ചേടിച്ചേരി എന്നിവര്‍ സംസാരിച്ചു. കെ വി അബ്ദുള്‍ റഷീദ് സ്വാഗതവും പ്രമോദ് ചേടിച്ചേരി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read