Categories
mainnews

പെരുന്നാൾ കിറ്റ് വിതരണവും പ്രതിമാസ സൗജന്യ മരുന്ന് വിതരണവും നടത്തി

തളിപ്പറമ്പ്: ജയ് ഹിന്ദ് ചാരിറ്റി സെൻററിൻ്റെ പെരുന്നാൾ കിറ്റ് വിതരണവും പ്രതിമാസ സൗജന്യ മരുന്ന് വിതരണവും കണ്ണൂർ കോപ്പറേഷൻ മേയ്യർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.

ജയ് ഹിന്ദ് ചാരിറ്റി സെൻറർ പ്രസിഡൻ്റ് കെ.വി. ടി. മുഹമ്മദ് കുഞ്ഞി അധ്യക്ഷ വഹിച്ചു. മരുന്ന് വിതരണം തളിപ്പറമ്പ നഗരസഭ പൊതുമാരത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ നിർവഹിച്ചു. വ്യാപാരി വ്യാവസായി എകോപന സമിതി യൂത്ത് വിംഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ. എസ്. റിയാസ് മുഖ്യാതിഥി ആയി. നൗഷാദ് ബ്ലാത്തുർ, കെ.വി. അബ്ദുൾ റസാക്ക്, കെ.വി. മഹേഷ് എന്നിവർ സംസാരിച്ചു. മാവില പത്മനാഭൻ,, സ്വാഗതവും വി. രാഹുൽ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP