കണ്ണൂരിൽ വിജിലൻസ് സിഐയുടെ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പണം തട്ടാൻ ശ്രമം

By | Tuesday September 8th, 2020

SHARE NEWS

തളിപ്പറമ്പ്∙ കണ്ണൂർ വിജിലൻസ് സിഐ ടി.പി. സുമേഷിന്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഒരാൾക്ക് 10,000 രൂപ നഷ്ടപ്പെട്ടു. സുമേഷ് പണം ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് സുഹൃത്തുക്കൾക്ക് ലഭിച്ചത്. സുമേഷിന്റെ സുഹൃത്തുക്കൾക്കാണ് പ്രധാനമായും സന്ദേശങ്ങൾ ലഭിച്ചത്.

എനിക്ക് സഹായം ആവശ്യമുണ്ടെന്നും 10,000 രൂപ വേണമെന്നുമുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിച്ചത്. ഇതു കണ്ട് ഒരാൾ പണം അയക്കുകയും ചെയ്തു. നിരവധി പേർക്ക് സന്ദേശം കിട്ടിയതോടെ സുമേഷുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം വിവരമറിഞ്ഞത്. അക്കൗണ്ട് വ്യാജമാണെന്നും ആരും പണം നൽകരുതെന്നും പറഞ്ഞു.

ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കണ്ണൂർ വിജിലൻസ് സിഐ ആയി അദ്ദേഹം ചുമതല ഏറ്റത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read