Categories
headlines

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയെ അനാവശ്യ വിവാദങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം അപലപനീയം. മെഡിക്കൽ സൂപ്രണ്ട്

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയെ അനാവശ്യ വിവാദങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം അപലപനീയമാണ്. നിശ്ചിത അജണ്ടവെച്ചെന്നോണം തുടർച്ചയായി വിവിധ കേന്ദ്രങ്ങളിൽ നിന്നും വിവാദം സൃഷ്ടിക്കുകയാണ്. തങ്ങളുടെ തോന്നലുകളും താത്പ്പര്യ ങ്ങളും വസ്തുതയെന്നോണം അവതരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന വരുടെ ഗൂഢതാത്പ്പര്യം എന്താണെന്ന് മനസ്സിലാവുന്നില്ല. കോവിഡ് ചികിത്സ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമാണെന്നതും മികച്ച ചികിത്സ സർക്കാർ ആശുപത്രികളിൽ ഇന്ന് ലഭ്യമാണ് എന്നും വന്നതോടെ, ചിലർ സ്വകാര്യ ആശുപത്രിയുടെ പരസ്യ ഏജന്റെന്നോണം പ്രവർത്തിച്ചും മെഡിക്കൽ കോളേജിനെതിരെ ഇല്ലാക്കഥ പ്രചരിപ്പിക്കുകയാണ്.

കോവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജ്, സി കാറ്റഗറിയിലാണ്. മറ്റ് അസുഖങ്ങൾക്കൊപ്പം കോവിഡ് ന്യുമോണിയ ഉൾപ്പടെ ബാധിച്ചും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇങ്ങോട്ടേക്ക് റഫർ ചെയ്യുന്നത്. പലപ്പോഴും വീട്ടുകാർപ്പോലും കോവിഡ് പോസിറ്റീവായ രോഗിയെ ശുശ്രൂഷിക്കാൻ മടികാണിക്കുമ്പോഴാണ് അവരുടെ ചികിത്സയും മലമൂത്രവിസർജ്ജനം ഉൾപ്പടെ ശരിയായി നീക്കം ചെയ്തും വൃത്തിയാക്കിയും ഉൾപ്പടെ വീട്ടുകാരെപ്പോലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പരിചരിക്കുന്നത് എന്നതും കാണണം. കോവിഡ് പോസിറ്റീവായ രോഗിയുടെ ശുശ്രൂഷയാണിതെന്നത് പ്രത്യേകം ഓർമ്മിക്കണം.

കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി കോവിഡ് മഹാമാരിയെ ഭയക്കാതെ, സ്വന്തം കുടുംബത്തിന്റെ സുരക്ഷപോലും മറന്ന്, മടുപ്പില്ലാത്ത സേവനമാണ് ഓരോ ആരോഗ്യപ്രവർത്തകരുമെന്നപോലെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നേഴ്‌സുമാരും ക്ലീനിംഗ് സ്റ്റാഫുമെല്ലാം ഉൾപ്പെട്ട ചികിത്സാരംഗത്തുള്ളവരും നിറവേറ്റുന്നത്. ഇത്തരത്തിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നവരെ പിന്നോട്ടടിപ്പിക്കാനാണ്, സാമൂഹ്യമാധ്യമ സൗകര്യമുണ്ട് എന്നതി നാൽ തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ നീക്കം വഴിവെക്കുക. ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് വസ്തുത മനസ്സിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.

ആരോപണത്തിൽ പറഞ്ഞതുപോലെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 30 ബെഡുള്ള ഐ.സി. യു നിലവിലില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടെ ഓരോ ഐ.സി.യുവിലും കിടക്ക കൾ ഒരുക്കിയിരിക്കുന്നത്. ജീവൻ തന്നെ അപകടപ്പെടുമായിരുന്ന നിർണ്ണായക ഘട്ടത്തിൽ ചികിത്സ തേടിയ, തെറ്റായ സന്ദേശം പ്രചരിപ്പിച്ചയാളെ പ്രവേശിപ്പിച്ചിരുന്ന എം.ഐ.സി.യുവിൽ 14 കിടക്കകളാണുള്ളത്. പിന്നെങ്ങനെ 30 ഐ.സി.യു ബെഡുകൾ അദ്ദേഹം അവിടെക്കാണും..? അത് പിന്നീട് 20 ഉം ആയിട്ടുണ്ട്. ശ്വാസതടസ്സം കാരണം ഗുരുതരാവസ്ഥായിൽ ഐ.സി.യുവിൽ ചികിത്സ തേടിയ ആളുടെ സ്ഥിതി പരിയാരത്തു വച്ച് കൂടുതൽ ഗുരുതരമാവുകയല്ല, വൈകാതെ ചികിത്സ കിട്ടേണ്ട ഘട്ടത്തിൽ മെച്ചപ്പെടുകയാണുണ്ടായത് എന്നത് ആരോപണമുന്നയിച്ച ആളുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരമാണെങ്കിൽ മറിച്ചല്ലേ സംഭവിക്കേണ്ടത്. ഗുരുതരമായ ശ്വാസതടസ്സം നേരിട്ട് എത്തിയ രോഗിക്ക് ചികിത്സയുടെ നിർണ്ണായകമായ മണിക്കൂറിൽ ശരിയായ ചികിത്സയിലൂടെ ജീവൻ തിരിച്ചുകിട്ടിയപ്പോൾ, തന്റെ തെറ്റായ തോന്നലും താത്പ്പര്യവും വച്ച് കുറ്റം പറയാൻ ശ്രമിക്കുന്നത് ശരിയാണോ എന്നത് അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടത്. പോരാത്ത തിന് അഞ്ചുപേർ കണ്മുന്നിൽ മരിച്ചെന്നെല്ലാം വായിൽ തോന്നിയത് പറയുന്നതും ശരിയല്ല. ഐ.സി. യുവിൽ കോവിഡ് ബാധിച്ച് ചികിത്സതേടിയയാളുടെ മുന്നിൽ, കൂടുതർ ഗുരുതരാവസ്ഥയിലുള്ള പ്രായം ചെന്ന രോഗികളെയുൾപ്പടെ കണ്ടപ്പോഴുള്ള ആശങ്കയും വെപ്രാളവും സ്വാഭാവികമെങ്കിലും അതു മാത്രമായി ഈ തെറ്റിദ്ധരിപ്പിക്കലിനെ കാണാൻ കഴിയില്ല.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഓക്‌സിജൻ ഉൾപ്പടെയുള്ള സൗകര്യം വാർഡിലെ ഓരോ ബെഡിലും ഉണ്ടെന്നിരിക്കെ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവർ അതിനേക്കാൾ ഗുരുതരാവസ്ഥയിൽ ഉള്ളവരായിരിക്കും എന്നത് സാമാന്യ യുക്തിയാണ്. 14 ബെഡുള്ള കോവിഡ് ഐ.സി.യുവിൽ അദ്ദേഹം പറഞ്ഞതുപോലെ 2 നേഴ്‌സുമാർ മാത്രമല്ല ഡ്യൂട്ടിയിലുള്ളത്. ഒരു ദിവസം സ്റ്റാഫ് നേഴ്‌സുമാരായ ആറുപേർക്കാണ് ചുമതല. പി.പി.ഇ കിറ്റുൾപ്പടെയുള്ള കോവിഡ് പ്രതിരോധ സുരക്ഷാ കവചം അണിഞ്ഞ് ഓരോ രണ്ടുമണിക്കൂർ സമയത്തേക്കുമായി 2 സ്റ്റാഫ് നേഴ്‌സുമാർ കോവിഡ് രോഗിക്കൊപ്പം ഉണ്ട്. രണ്ട് മണിക്കൂറ് കഴിഞ്ഞാൽ അടുത്ത രണ്ട് സ്റ്റാഫ് നേഴ്‌സ് ഡ്യൂട്ടിയിൽ കോവിഡ് ഐ.സി.യുവിലെ രോഗിക്കൊപ്പം എത്തുന്നു. ഇതാണ് രീതി. മാത്രമല്ല, ഒപ്പം സഹായിക്കാൻ നേഴ്‌സിംഗ് അസിസ്റ്റന്റുമാരുമുണ്ട്.അല്ലാതെ, മുഴുവൻ സ്റ്റാഫ് നേഴ്‌സുമാരേയും ഒരുമിച്ച് പി.പി ഇ കിറ്റുമണിഞ്ഞ് 8 മണിക്കൂർ ഡ്യൂട്ടി നൽകാൻ കഴിയില്ല.

ഐ.സി.യുവിൽത്തന്നെ രോഗി കിടക്കുന്ന വാതിലിന് പുറത്ത് രോഗികളുടെതന്നെ മരുന്ന് ഉൾപ്പടെയുള്ള മറ്റ് കാര്യങ്ങൾ ഒരുക്കി ഡ്യൂട്ടിയിലുള്ള നേഴ്‌സുമാർ ഐ.സി.യുവിന്റെതന്നെ ഭാഗമായി പ്രവൃത്തിക്കുകയും ചെയ്യുന്നു. റൗണ്ട്‌സ് പൂർത്തിയായാലും ഡ്യൂട്ടി നിശ്ചയിക്കപ്

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Thaliparamba Live

RELATED NEWS

NEWS ROUND UP