SHARE NEWS
കണ്ണപുരം – ഒഴക്രോം റോഡില്‍ കെ എസ് ടി പി റോഡ് മുതല്‍ പാളിയത്ത്വളപ്പ് ജംഗ്ഷന് വരെയുള്ള വാഹനഗതാഗതം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ഇരിണാവ് – കല്ല്യാശ്ശേരി സെന്‍ട്രല്‍ പാളിയത്ത്വളപ്പ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു