SHARE NEWS
തിരുവനന്തപുരം: ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തിന്റെ കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഇന്റര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ലെന്നും എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരമുണ്ടാകുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് സര്‍ക്കാര്‍ 166 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.