ഹര്‍ത്താല്‍ ഇനിയും വേണോ ???…

By | Thursday January 3rd, 2019

SHARE NEWS

തളിപ്പറമ്പ്: പുതുവത്സരപ്പിറവി കഴിഞ്ഞ് മൂന്നാം ദിവസം തന്നെ ഒരു ഹര്‍ത്താല്‍ ദിനം കൂടി വന്നു കഴിഞ്ഞു.2018 ലെ അവസാന ആഴ്ചകളില്‍ സംഭവിച്ച ഹര്‍ത്താല്‍ ദിനങ്ങള്‍ എന്തിനായിരുന്നോ അതു തന്നെയാണ് വീണ്ടും കാരണമായത്.ഇത്തവണ കാരണത്തിന് വീര്യം കൂടി.50 വയസ്സില്‍ താഴെയുള്ള യുവതികള്‍ക്ക് ശബരിമല പ്രവേശനം ആകാം എന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പനെ കാണാന്‍ നിരവധി സ്ത്രീകള്‍ മല കയറാന്‍ എത്തിയെങ്കിലും കടുത്ത പ്രതിഷേധം കാരണം തിരിച്ചിറങ്ങി.എന്നാല്‍ ഈ കഴിഞ്ഞ ജനുവരി 1 ന് കേരളം മുഴുവന്‍ വനിതാ മതിലിന് പിറകെ പോയപ്പോള്‍ ശബരിമലയുടെ ചരിത്രത്തില്‍ അതു സംഭവിച്ച് കഴിഞ്ഞു.ബിന്ദു ,കനക ദുര്‍ഗ്ഗ എന്നിവരാണ് വിധിക്ക് ശേഷം ശബരിമല കയറിയത്. അനന്തരമായി തന്നെ നട അടച്ച് ശുദ്ധീകലശം ചെയ്തിട്ടും ഒരു ഹര്‍ത്താല്‍ ആഹ്വാനം വീണ്ടും ജനങ്ങളെ രോക്ഷാകുലരാക്കുകയാണ്.ശുദ്ധീകലശം ചെയ്തിട്ട് ബ്രഹ്മചര്യം വീണ്ടെടുത്തിട്ട് പിന്നെന്തിനാണ് ഹര്‍ത്താന്‍ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.അതിനിടയില്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാാണ് അരങ്ങേറുന്നത്.

തളിപ്പറമ്പ് വാര്‍ത്തകളില്‍ ഹര്‍ത്താലിനെ പ്രതികൂലിച്ച് കമന്റുകള്‍. തളിപ്പറമ്പ് വാര്‍ത്ത ബുധനഴ്ച രാത്രി എട്ടോടെ പോസ്റ്റ് ചെയ്ത നാളത്തെ ഹര്‍ത്താലിനെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന പോസ്റ്റിനാണ് 90 % പേരും ഇല്ല എന്ന പ്രതികരണം നല്‍കിയത്.സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താല്‍ ജനജീവിതത്തെ അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഈ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.ഇന്നത്തെ മാത്രമല്ല ഒരു പാര്‍ട്ടിക്കാരുടെയും ഹര്‍ത്താലിലെ പിന്തുണയ്ക്കില്ല എന്ന പ്രതികരണവും ഉണ്ടായിരുന്നു.ഇനിയൊരു ഹര്‍ത്താല്‍ നല്ലൊരു ശതമാനം ആളുകളും ആഗ്രഹിക്കുന്നില്ല എന്നര്‍ത്ഥം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read