എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ഗ്രാമ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു.

By | Tuesday December 22nd, 2020

SHARE NEWS

തളിപ്പറമ്പ്: `ഇൻഖിലാബ്; വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം´ എന്ന ശീർഷകത്തിൽ എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ഡിസംബർ 27 ഞായറാഴ്ച ചൊറുക്കളയിൽ സംഘടിപ്പിക്കുന്ന ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസിന്റെ ഭാഗമായുള്ള ഗ്രാമ സഞ്ചാരം കൻസുൽ ഉലമ മഖാം സിയാറത്തോടു കൂടെ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി സിയാറത്തിന് നേതൃത്വം നൽകി.

കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ബി എ അലി മൊഗ്രാൽ ഡിവിഷൻ പ്രസിഡന്റ് ബി.എ.മുഹമ്മദ് അജീർ സഖാഫിക്ക് പതാക നൽകി ഗ്രാമ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു. കൻസുൽ ഉലമ മഖാം സിയാറത്തോടു കൂടെ ഇന്നലെ ആരംഭിച്ച യാത്ര ഡിവിഷനിലെ അമ്പതിലധികം യൂണിറ്റുകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യാത്രയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങളായ `ടീം കോർ´ന്റെ അകമ്പടിയോടെ നാളെ വൈകിട്ട് 6 മണിക്ക് തളിപ്പറമ്പ് മന്ന ജംഗ്ഷനിൽ സമാപിക്കും.

സകരിയ ഒ.സി, ഹാഫിസ് അഷ്‌ക്കർ, ത്വയ്യിബ് അമാനി, അബ്ദുൽ ബാസിത് അമാനി, അഷ്‌കറലി ചൊറുക്കള, ഫൈസൽ കാര്യമ്പലം, സ്വാദിഖ് കടമ്പേരി പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read